റമളാനിലെ ഭക്ഷ്യ ധാന്യ കിറ്റുമായി ഷാർജ കെ എം സി സി വനിതാവിങ്

New Update

ഷാർജ: കോവിഡ്-19 ദുരിതത്തിൽ കഴിയുന്നവർക്ക് കാരുണ്യ ഹസ്തവുമായി ഷാർജ കെ എം സി സി സംസ്ഥാന കമ്മിറ്റി മുന്നേറുമ്പോൾ വ്യക്തികൾക്കും കുടുംബങ്ങൾക്കും താങ്ങാവുകയാണ് ഷാർജ കെ എം സി സി വനിതാ വിങ്.

Advertisment

publive-image

ദുരിതമനുഭവിക്കുന്നവർക്കും പ്രയാസങ്ങളനുഭവിക്കുന്നവർക്കുമായി റമളാൻ ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്യുമെന്നു ഷാർജ കെ എം സി സി വനിതാവിങ് സംസ്ഥാന പ്രസിഡൻറ് ഫെബിന ടീച്ചർ, ജനറൽ സെക്രട്ടറി റുബീന ടീച്ചർ, ട്രഷറർ സബീന ഇക്ബാൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

വിശന്നിരിക്കുന്ന ഒരാളും നമ്മിലുണ്ടാകരുതെന്ന പ്രവാചക വചനത്തെ അന്വർത്ഥമാക്കുന്ന പ്രവർത്തനങ്ങളുമായാണ് ഷാർജയിൽ വനിതാ വിഭാഗം കെഎംസിസി പ്രവർത്തിച്ചു വരുന്നത്.

ദിനേനവരുന്ന ഫോൺ കോളുകൾക്കപ്പുറം ആരു വിളിച്ചാലും അവർക്ക് വേണ്ടുന്ന നിർദേശങ്ങളും സഹായങ്ങളും നൽകിയും ഹെൽപ് ഡസ്ക് സേവനങ്ങളുമെല്ലാം വനിതാ വിഭാഗവും കൈകാര്യം ചെയ്യുന്നുണ്ട്.

ഷാർജ കെ എം സി സി സംസ്ഥാന കമ്മിറ്റിയുടെ സഹകരണത്തോടെ വനിതാ വിംഗ് സംസ്ഥാന ഭാരവാഹികളായ സൈനബ അബ്ദുല്ല, ഷീജ അബ്ദുൽഖാദർ, സുഹറ അഷറഫ്, ഹൈറുന്നിസ മൂസ, ആസിയ കാദർ, ഫർഹ അർഷിൽ, ഷജില അബ്ദുൽ വഹാബ്, ഹസീന റഫീഖ്, നസീമ ഖാലിദ്, സമീറ മൻസൂർ, സഫിയ നവാസ് എന്നിവർ കിറ്റ് വിതരണത്തിന്നു നേതൃത്വം നൽകുന്നു.

Advertisment