ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം മരുന്നുകൾ കൈമാറി

New Update

ഷാർജ:  ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം ഫിറോസ് കുന്നുംപറമ്പിൽ ഫൗണ്ടേഷന്റെ സഹകരണത്തോടുകൂടി ഷാർജയിലേക്കും ദുബായിലേക്കും ഉള്ള മരുന്നുകൾ ഷാർജ കെ എം സി സി തൃശൂർ ജില്ല പ്രസിഡണ്ട് ആർ ഓ ബക്കർ സാഹിബിനു മണ്ഡലം പ്രസിഡണ്ട് വി എ നുഫൈൽ പുത്തൻചിറ, ഫൌണ്ടേഷൻ പ്രധിനിധി റസാക്ക് പി നാദാപുരം എന്നിവർ ചേർന്ന് കൈമാറി.

Advertisment

publive-image

ചടങ്ങിൽ യുഎഇ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം കോഡിനേഷൻ പ്രസിഡണ്ട് കെ എസ് ഷാനവാസ്, സെക്രട്ടറി സഗീർ നാലകത്ത്, ഫൗണ്ടേഷൻ പ്രധിനിധി ജംഷീർ വടഗിരിയിൽ, ഷാർജ കെ എംസി സി കൊടുങ്ങല്ലൂർ മണ്ഡലം സീനിയർ വൈസ് പ്രസിഡന്റ് പി എ ഹംസ, അബ്ദുൽ റഹിം, റഫീഖ് കുറ്റ്യാടി എന്നിവർ പങ്കെടുത്തു.

യുവ വ്യവസായി നവാസ് പുന്നിലത്ത്‌ മുഹമ്മദിന്റെ ശ്രമ ഫലമായാണ് നുറുകണക്കിന് രോഗികൾക്കാശ്വാസം പകർന്ന ഈ മരുന്നുകൾ ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലത്തിന് എത്തിച്ചു നൽകിയത്.

Advertisment