ഷാർജ: വിശ്വാസി സമൂഹം ഏറെ പ്രതീക്ഷ നിർഭരമായ വരവേൽപ്പു നൽകാൻ കാത്തിരുന്ന പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ദ റമളാൻ മാസത്തിന് മേൽ കരിനിഴൽ വീഴ്ത്തിയ കോവിഡ് മഹാമാരിയുടെ മുൻപിൽ പകച്ചു നിന്നുപോയ വിശ്വാസി സമൂഹത്തിന് കാരുണ്യത്തിന്റെ കൈത്താങ്ങുമായി ഷാർജ കെ എം സി സി.
കോവിഡ്-19 പശ്ചാത്തലത്തിൽ പ്രയാസങ്ങൾ അനുഭവിക്കുന്ന നൂറ് കണക്കിന് ആളുകൾക്ക് വീട്ടുപടിക്കൽ വിഭവ സമൃദ്ധമായ ഇഫ്താർ കിറ്റുകൾ എത്തിച്ചു നൽകുകയാണ് ഷാർജയിലെ കെ എം സി സി പ്രവർത്തകർ.
റമളാൻ മാസം യു എ ഇയിലെ പ്രത്യേകിച്ച് ഷാർജയിലെ വിശ്വാസി സമൂഹത്തെ സംബന്ധിച്ചിടത്തോളം ഏറെ ഹൃദ്യവും ഭക്തി സാന്ദ്രവുമാണ്.
പുണ്യ മാസത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള അലങ്കാര വിളക്കുകൾ മുതൽ കവലകൾ തോറും ഒരുങ്ങുന്ന ഇഫ്താർ ടെന്റുകൾ വരെ ഏറെ വ്യത്യസ്തമായ അനുഭവങ്ങൾ ആണ് ഓരോ വിശ്വാസിയെ സംബന്ധിച്ചെടുത്തോളവും.
എന്നാൽ അപ്രതീക്ഷിതമായി കടന്നുവന്ന മഹാമാരി തകർത്തെറിഞ്ഞ സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് കെ എം സി സി ഒരുക്കുന്ന റമളാൻ കാരുണ്യ പ്രവർത്തനങ്ങൾ.
കഴിഞ്ഞവർഷം ഷാർജ ലേബർ സ്റ്റാൻഡേർഡ് അതോറിറ്റിയുടെ സഹായത്തോടെ ഷാർജ കെ എം സി സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ ടെന്റിൽ ദിനേന ആയിരക്കണക്കിന് ആളുകൾക്കാണ് നോമ്പു തുറക്കാനുളള സൗകര്യം ഒരുക്കിയിരുന്നത്.
എന്നാൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൈകൊണ്ടിട്ടുള മുൻകരുതലുകളുടെ ഭാഗമായി ഇഫ്താർ ടെന്റ് ഒരുക്കി വിശ്വാസികളെ വരവേൽക്കാനുള്ള സൗകര്യം നിലവിൽ ഇല്ലെങ്കിലും ഏറ്റവും വിഭവസമൃദ്ധമായ ഭക്ഷണങ്ങൾ അടങ്ങിയ കിറ്റുകൾ ഓരോ ആവശ്യക്കാരന്റെയും വീട്ടുപടിക്കൽ എത്തിച്ചു നൽകാനുള്ള വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഉദാരമതികളായ ആളുകളുടെ നിർലോഭമായ സഹകരണത്തോടെ ആയിരത്തിൽ പരം ആളുകൾക്കാണ് നിലവിൽ ഇഫ്താർ കിറ്റുകൾ എത്തിച്ചു നല്കികൊണ്ടിരിക്കുന്നത്.
അധികൃതരുടെ എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചു കൊണ്ടും ഏറെ ചിട്ടവട്ടങ്ങളോടെയും പ്രത്യേകം തെരഞ്ഞെടുത്ത കെഎംസിസി വളണ്ടിയർമാർ തയ്യാറാക്കുന്ന ഭക്ഷണവിഭവങ്ങൾ കൃത്യം അഞ്ചുമണിക്ക് പാക്കിംഗ് പൂർത്തിയാക്കി വാഹനങ്ങളിൽ ഷാർജയുടെ വിവിധ ഭാഗങ്ങളിൽ ആവശ്യക്കാരിൽ എത്തിക്കുകയാണ് ചെയ്തുവരുന്നത്.
ഷാർജ സംസഥാന ഭാരവാഹികളും വിവിധ സബ് കമ്മറ്റി ഭാരവാഹികളും പരസ്പര ഏകോപനത്തോടെ നടപ്പിലാക്കുന്ന ഇഫ്താർ കിറ്റുകളുടെ വിതരണം കെഎംസിസി എന്ന സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയുടെ നേർസാക്ഷ്യമാണ്.
ഭക്ഷണമൊരുക്കുന്നതിന് തന്റെ അധീനതയിലുള്ള ഹോട്ടൽ വിട്ടുനൽകിയ കാസർഗോഡ് സ്വദേശി നസീർ തായിൽ, വാഹനങ്ങൾ ഏർപ്പാട് ചെയ്ത മറ്റനേകം സുമനസ്സുകൾ, ഒപ്പം ആത്മാർത്ഥതയും അർപ്പണ ബോധവുമുള്ള പ്രവർത്തകരുമാണ് കെ എം സി സിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രചോദനമാകുന്നത്.
കോവിഡ് രോഗബാധ ഗൾഫ് മേഖലയെ പിടിമുറുക്കിയ പ്രഥമ ഘട്ടത്തിൽ തന്നെ സേവന പ്രവർത്തനവുമായി ഷാർജ കെ.എം സി സി സജീവമായിരുന്നു.
നിയന്ത്രണങ്ങളുടെ ഭാഗമായി കടകൾ അടച്ചു റൂമുകളിൽ തിങ്ങിത്താമസിക്കേണ്ടി വന്ന റോളയിലും പരിസരത്തുമുള്ള നൂറുകണക്കിനാളുകൾക്കും, ജോലി നഷ്ടപെട്ട കുടുംബങ്ങൾക്കും ഒരു മാസത്തേക്കാവശ്യമായ ഭക്ഷണ കിറ്റുകൾ നൽകിയാണ് കോവിഡ് സേവന പ്രവർത്തനങ്ങളുടെ തുടക്കം.
പ്രസ്തുത വിഭവ വിതരണം ഇപ്പോഴും തുടരുന്നുണ്ടെന്നും ഭാരവാഹികളറിയിച്ചു. ഒപ്പം നിരവധി പോസിറ്റീവായ രോഗികളെ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ആശുപത്രികളിലേക്ക് മാറ്റാനും ഷാർജയിലെ കെ എം സി സി ഹെൽപ് ഡെസ്ക്കും വളണ്ടിയർ ടീമും രാപ്പകൽ കഠിനാദ്ധ്വാനം ചെയ്യുകയാണ്.
വിമാന സർവീസുകൾ മുടങ്ങിയതിനാൽ സ്ഥിരമായി കഴിച്ചുകൊണ്ടിരുന്ന മരുന്നുകൾ ലഭ്യമാകാതെ ബുദ്ധിമുട്ടിലായി നിത്യ രോഗികൾക്ക് മരുന്നുകൾ എത്തിച്ചു നൽകുന്നതടക്കമുള്ള ഒട്ടനവധി കാരുണ്യ പ്രവർത്തനങ്ങൾ ഷാർജ കെ എം സി സിയുടെ നേതൃത്വത്തിൽ ഇപ്പോഴും നടന്ന് വരികയാണ്.
ഇഫ്ത്താർ വിതരണം ചെയ്യുന്ന വേളയിൽ അർഹരുടെ നീണ്ടനിര കാണുമ്പോൾ അവർക്ക് മുഴുവനായും എത്തിക്കാൻ സാധിക്കാത്തതിലുള്ള പ്രയാസങ്ങളാണ് തങ്ങളെ അലട്ടുന്ന പ്രശ്നമെന്നു വിതരണ സംവിധാനത്തിന് മേൽനോട്ടം വഹിക്കുന്നവർ പറഞ്ഞു.
ഏതായാലും ഈ സന്നിദ്ധ ഘട്ടത്തിലും ഏറെ പ്രയാസം നേരിട്ടാണെങ്കിലും മുടക്കമില്ലാതെ കഴിഞ്ഞ മൂന്ന് ഇഫ്ത്താർ നൽകിയ സംതൃപ്തിയിലാണവർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us