ഷാർജ കെ.എം സി സിയുടെ കോവിഡ് കാലത്തെ ഇഫ്ത്താർ പ്രവർത്തനങ്ങൾ അഭിനന്ദനീയം : ഷംസുദീൻ ബിൻ മുഹ്യദ്ധീൻ

New Update

ഷാർജ:    ഷാർജ കെ എം സി സിയുടെ കോവിഡ് കാലത്തേ ഇഫ്ത്താർ പ്രവർത്തനങ്ങൾ അഭിനന്ദനീയമെന്ന് ഷംസുദീൻ ബിൻ മുഹ്യദ്ധീൻ.   കോവിഡ് കാലത്തേ ഇഫ്ത്താർ പ്രവർത്തനങ്ങൾ നേരിട്ട് വിലത്തിരുത്തി സംസാരിക്കുകയായിരുന്നു ഷംസുദീൻ ബിൻ മുഹ്യദ്ധീൻ സാഹിബ് .

Advertisment

പരിശുദ്ധ റമളാനിൽ വിഭവ സമൃദ്ധമായ ഇഫ്ത്താറുകൾ വർഷങ്ങളായി യു എ ഇ യിലെങ്ങും സജീവമായിരുന്നു . മസ്ജിദുകളും ടെൻറുകളുമായിരുന്നു പ്രധാനമായും ഇതിൻ്റെ കേന്ദ്രങ്ങൾ . ഈ പുണ്യമാസം പാവങ്ങൾക്ക് ഏറെ അനുഗ്രമായിരുന്നു അവ .

publive-image

കഴിഞ്ഞ ഷാർജ കെ.എം സി സി ഷാർജ ലേബർ സ്റ്റാൻ്റർഡ് അഥോറിയിയുടെ സഹായത്തോടെ പതിനായിരങ്ങൾക്കായിരുന്നു റോളയിൽ ഇഫ്ത്താർ നൽകിയത് .

എന്നാൽ ഇത്തവണ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതിൻ്റെ ഭാഗമായി എവിടെയും ഇഫ്ത്താർ ടെൻ്റുകളില്ല. എന്നാൽ ഇവിടെയും പകച്ചു നിൽക്കാതെ കെ എം സി സി തങ്ങളുടെ സേവന ദൗത്യവുമായി മുന്നോട്ട് തന്നെയാണ്.

കോവിഡ് കാരണം ജോലി നഷ്ടപ്പെട്ടും കടകൾ തുറക്കാനാവാതെയും അനേകങ്ങൾ ഷാർജയുടെ വിവിധ ഭാഗങ്ങളിൽ പ്രയാസപ്പെട്ടു കഴിയുകയാണ് . അവരിലേക്ക് ഇഫ്ത്താർ കിറ്റുമായി ചെന്നെത്തുകയാണ് ഷാർജ കെ എം സി സി പ്രവർത്തകർ .

ഉദാരമതികളുടെ നിർല്ലോഭമായ സഹകരണത്തോടെ ആയിരത്തോളം പേർക്കാണ് കിറ്റു നൽകുന്നത് . നേരത്തെ ടെൻ്റിൽ വെച്ചു വിളമ്പിയിരുന്ന അതേ ബിരിയാണിയും ഒപ്പം ഫ്രൂട്സും ജ്യൂസുമൊക്കെ കിറ്റിലുണ്ടെന്നു ഭാരവാഹികൾ പറഞ്ഞു. ഇത് തയ്യാർ ചെയ്യാനായി കെ എം സി സി പ്രവർത്തകൻ തായിൽ നാസർ തൻ്റെ ഹോട്ടൽ തന്നെ വിട്ടു നൽകിയിരിക്കയാണ് .

തികച്ചും സാമൂഹികമായ അകലം പാലിച്ചും അധികൃതരുടെ എല്ലാ മാനദണ്ഡങ്ങൾ പാലിച്ചുമാണ് ഇവിടെ വോളണ്ടിയർമാർ ഇത് തയ്യാർ ചെയ്യുന്നത് . ക്യത്യം 5 മണിക്ക് പാക്കിംഗ് പൂർത്തിയാക്കി വാഹനങ്ങളിലായി താമസയിടങ്ങളിൽ എത്തിക്കുകയാണ് ചെയ്യുന്നത് .

രോഗ ഭയമുള്ള മേഖലകളിൽ പോലും കിറ്റുകളെത്തിക്കാൻ സധൈര്യം ഷാർജയിലെ സാധാരണക്കാരായ കെ എം സി സി പ്രവർത്തകരും ഒപ്പം നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് നേതാക്കളും സർവ്വ സജ്ജരായി അക്ഷീണം പ്രവർത്തിക്കുകയാണ്.

കോവിഡ് രോഗബാധ ഗൾഫ് മേഖലയെ പിടിമുറുക്കിയ പ്രഥമ ഘട്ടത്തിൽ തന്നെ സേവന പ്രവർത്തനവുമായി ഷാർജ കെ എം സി സി സജീവമായിരുന്നു.

നിയന്ത്രണങ്ങളുടെ ഭാഗമായി കടകൾ അടച്ചു റൂമുകളിൽ തിങ്ങിത്താമസിക്കേണ്ടി വന്ന റോളയിലും പരിസരത്തുമുള്ള നൂറുകണക്കിനാളുകൾക്കും, ജോലി നഷ്ടപെട്ട കുടുംബങ്ങൾക്കും ഒരു മാസത്തേക്കാവശ്യമായ ഭക്ഷണ കിറ്റുകൾ നൽകിയാണ് കോവിഡ് സേവന പ്രവർത്തനങ്ങളുടെ തുടക്കം .

പ്രസ്തുത വിഭവ വിതരണം ഇപ്പോഴും തുടരുന്നുണ്ടെന്നും ഭാരവാഹികളറിയിച്ചു. ഒപ്പം നിരവധി പോസിറ്റീവായ രോഗികളെ ആരോഗ്യ വകുപ്പിൻ്റെ സഹായത്തോടെ ആശുപത്രികളിലേക്ക് മാറ്റാനും ഇവിട്ത്തെ കെ എം സി സി ഹെൽപ് ഡെസ്ക്കും വളണ്ടിയർ ടീമും രാപ്പകൽ കഠിനാദ്ധ്വാനം ചെയ്യൂകയാണ് .

സ്ഥിരം മരുന്ന് കഴിക്കുന്ന നിത്യരോഗികൾ നാട്ടിൽ നിന്ന് മരുന്ന് കൊണ്ട് വന്ന് കഴിച്ചിരുന്നത് വിമാനം നിർത്തൽ ചെയ്തപ്പോൾ മരുന്ന് കഴിക്കാൻ പ്രയാസപ്പെടുന്നവർക്ക് മരുന്ന് കൊടുത്തും നിലക്കാത്ത കാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് ഷാർജ കെ എം സി സി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.

ദൈവപ്രീതിയല്ലാതെ മറ്റൊന്നും ഇവരാഗ്രഹിക്കുന്നില്ല. ഇഫ്ത്താർ വിതരണം ചെയ്യുന്ന വേളയിൽ അർഹരുടെ നീണ്ട നിര കാണുമ്പോൾ അവർക്ക് മുഴുവനായും എത്തിക്കാൻ സാധിക്കാത്തതിലുള്ള പ്രയാസങ്ങളാണ് തങ്ങളെ അലട്ടുന്ന പ്രശ്നമെന്നു വിതരണ സംവിധാനത്തിന് മേൽനോട്ടം വഹിക്കുന്നവർ പറഞ്ഞു.

ഏതായാലും ഈ സന്നിദ്ധ ഘട്ടത്തിലും ഏറെ പ്രയാസം നേരിട്ടാണെങ്കിലും മുടക്കമില്ലാതെ കഴിഞ്ഞ 16 ഇഫ്ത്താർ നൽകിയ സംതൃപ്തിയിലാണവർ.

Advertisment