ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം എജുകെയർ പദ്ധതി ഫണ്ട് കൈമാറി

അബ്ദുള്‍ സലാം, കൊരട്ടി
Wednesday, September 18, 2019

ഷാർജ:  ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം 2021 വിഷൻ എജുകെയർ പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂർ മണ്ഡലം എം എസ് എഫ് കമ്മിറ്റി മുഖേന നടപ്പാക്കുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പ് ഫണ്ട് മണ്ഡലം എം എസ് എഫ് പ്രസിഡന്റ് മുഹമ്മദ് ഹസീബിന് ഷാർജ കെ എം സി സി സംസ്ഥാന സെക്രട്ടറി തയ്യിബ്ബ്‌ ചേറ്റുവ കൈമാറി. അതോടൊപ്പം എം എസ് എഫ് പ്രസിസന്റ് ഹസീബിനുള്ള ഉപഹാരം സംസ്ഥാന സെക്രട്ടറി അബ്ദുൽ വഹാബ് കൈമാറുകയും ചെയ്തു.


[ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം എജുകെയർ പദ്ധതി ഫണ്ട് ഷാർജ കെ എം സി സി സംസ്ഥാന സെക്രട്ടറി തയ്യിബ്ബ് ചേറ്റുവ മണ്ഡലം എം എസ് എഫ് പ്രസിഡന്റ് മുഹമ്മദ് ഹസീബിന് കൈമാറുന്നു]

യോഗം ജില്ലാ ആക്ടിങ് പ്രസിഡന്റ് കെ പി കബീർ ഉത്ഘാടനം ചെയ്തു. യോഗത്തിൽ മണ്ഡലം ആക്ടിങ് പ്രസിഡന്റ് പി എ ഹംസ അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റിയുടെ അടുത്ത 6 മാസത്തെ പ്രവർത്തന രേഖ കെ എസ് ഷാനവാസ് അവതരിപ്പിച്ചു.

സോഷ്യൽ സെക്യൂരിറ്റി സ്കീം മണ്ഡലം കമ്മിറ്റി സ്പെഷ്യൽ കൺവെൻഷൻ ഒകോടോബർ 04 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ഷാർജ കെ എം സി സിയിൽ നടത്തുന്നതാകുന്നു. നാട്ടിലും ഷാർജയിലുമായി വിവിധ പരിപാടികളായി നാലു മാസം നീണ്ടു നിൽക്കുന്ന കൊടുങ്ങല്ലൂർ മഹോത്സവത്തിന്റെ ഔപചാരിക ഉത്ഘാടനം ഒക്ടോബർ 18 വൈകിട്ട് 7 മണിക്ക് ദുബായ് ക്രീക്കിൽ (ഉല്ലാസ നൗകയിൽ) വെച്ച് നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ മണ്ഡലം എം എസ് എഫ് പ്രസിഡന്റ് കെ എം ഹസീബ് മണ്ഡലം ഭാരവാഹികളായ വി ബി സകരിയ സി എസ് ഷിയാസ് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഷമീർ പി സുലൈമാൻ സ്വഗതവും മൊയ്‌ദു സലാം നന്ദിയും പറഞ്ഞു.

ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം എജുകെയർ പദ്ധതി ഫണ്ട് ഷാർജ കെ എം സി സി സംസ്ഥാന സെക്രട്ടറി തയ്യിബ്ബ് ചേറ്റുവ മണ്ഡലം എം എസ് എഫ് പ്രസിഡന്റ് മുഹമ്മദ് ഹസീബിന് കൈമാറുന്നു.

×