ഗൾഫിൽ ഒരു ജോലി.. മെച്ചപ്പെട്ട ശമ്പളം.. പല മലയാളികളുടേയും സ്വപ്നമാണിത്. പക്ഷേ, ജോലി കണ്ടെത്താനാണ് ഏറ്റവും പാട്പെടുന്നത്. അതിനൊരു പരിഹാരമായാണ് ഷാർജാ കെ.എം.സി.സി ഒരു ജോബ് സെൽ തുടങ്ങിയിരിക്കുന്നത്.
മോശമല്ലാത്ത ശമ്പളത്തിൽ ഗൾഫിൽ ജോലി നേടണമെന്നാഗ്രഹിക്കുന്ന ആയിരങ്ങളാണ് നമ്മുടെ ചുറ്റുമുള്ളത്. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സഹായത്തോടെ സന്ദർശക വീസയിലെത്തി ഇവിടെ ജോലിക്കു ശ്രമിക്കുന്നവർ ഏറെയുണ്ട്.
/sathyam/media/post_attachments/jRjYrldZ97o0AXYuaQuQ.jpeg)
പക്ഷേ, എവിടെ, എങ്ങനെയാണ് ശ്രമിക്കേണ്ടത് എന്നതടക്കമുള്ള കാര്യങ്ങളിൽ ഇവിടെയെത്തുന്ന പലർക്കും വലിയ ധാരണ പോരാ. ഈ സാഹചര്യത്തിലാണ് ഷാർജ കെഎംസിസി ജോബ് സെൽ അനേകർക്ക് സഹായകരമാകുന്നത്. തികച്ചും സൌജന്യമായി തൊഴിൽ ദാതാക്കളേയും തൊഴിൽ അന്വേഷകരേയും ബന്ധിപ്പിക്കുകയാണ്.
പുതിയ കമ്മിറ്റി വന്നതിന് ശേഷം രൂപം കൊടുത്ത സബ് കമ്മിറ്റികൾ ഓരോ കമ്മിറ്റിയും അതിന്റെ ഉൽഘാടനങ്ങൾ നടത്താൻ പോവുന്ന തിരക്കിലാണ് കമ്മിറ്റികളിൽ ജോബ് സെൽ വിഭാഗം ഇന്നലെ തുടക്കം കുറിച്ചു.
നാൽപതോളം ചെറുപ്പക്കാർ ഇന്നലെ വൈകുന്നേരം 3 മണി മുതൽ KMCC ഓഫീസിൽ വരുകയും UAE യിലെ പ്രമുഖ കമ്പനിയായ ഗോൾഡൻ ഓയിസ്റ്റർ കമ്പനി ഉദ്യേഗസ്ഥൻ നേരിട്ട് വന്ന് ഇന്റർവ്യൂ നടത്തി 9 പേർക്ക് അവിടെ വെച്ച് തന്നെഓഫർ ലറ്റർ കൈമാറി 9 കുടുംബത്തിന് ജീവിക്കാനുള്ള ഉപാധിയാണ് ഷാർജ കെ എം സി സി വഴിയൊരുക്കി കൊടുത്തത് വരുംനാളുകളിൽ കൂടുതൽ പേർക്ക് ജോലി തരപെടുത്തി കൊടുക്കാൻ ജോബ് സെൽ കമ്മിറ്റിക്ക് സാധിക്കും എന്ന് ജോബ് സെൽ കമ്മിറ്റി അംഗങ്ങൾ ഷക്കീർ കുമ്പള നേത്രത്വത്തിലുള്ള ടീം അംഗങ്ങൾ പ്രവർത്തിച്ചത്.
സംസ്ഥാന നേതാക്കളും ജില്ല മണ്ഡലം നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. എല്ലാവർക്കും സംസ്ഥാന കമ്മിറ്റിയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു, എല്ലാവരുടെ സഹകരണ മുണ്ടെങ്കിൽ ഇനിയും ഒട്ടനവധി കാര്യങ്ങൾ നമുക്ക് ചെയ്യാൻ സാധിക്കും, എന്ന് സംസ്ഥാന കമ്മിറ്റിക്കി വേണ്ടി അബ്ദുൾ ഖാദർ ചക്കനാത്ത് അഭിപ്രയപെട്ടു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us