ഷാർജ: ഷാർജ ഹെൽത്ത് ഡിപ്പാർട്ട്മെന്റും ഷാർജ കമ്മ്യൂണിറ്റി പോലീസുമായി സഹകരിച്ച് ഐസൊലേഷൻ - ക്വാറന്റൈൻ സെന്ററുകളിൽ ഷാർജ കെ എം സി സിയുടെ വളണ്ടിയർമാർ രണ്ടാഴ്ചത്തോളമായി പ്രവർത്തനങ്ങൾ നടത്തി വരുന്നു.
/sathyam/media/post_attachments/2AhmaLqzEJ1quIgcMd2u.jpg)
പൊതു ജനാരോഗ്യത്തിന് വലിയ പ്രയാസം അനുഭവിച്ചു കൊണ്ടിരിക്കുന്ന കോവിഡ് ബാധിതരായവർക്കും ഐസൊലേഷൻ - ക്വാറന്റൈനിൽ ഇരിക്കുന്നവർക്കും കോവിഡ് വ്യാപനം മൂലം ജോലി നഷ്ടപ്പെട്ടവർക്കും സന്ദർശക വിസയിൽ വന്നു കാര്യമായ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും ഈ സമയത്തു ഷാർജ കെ എം സി സി യുടെ വളണ്ടിയർമാർ ആയിരകണക്കിന് സൗജന്യ ഭക്ഷണ കിറ്റുകൾ ദിനേന ലേബർ ക്യാമ്പുകളിലെയും മറ്റും സംസ്ഥാന - ജില്ലാ - മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊടുത്തു വരുന്നു.
പകർച്ച വ്യാധി പകരാതിരിക്കാൻ ശക്തമായി ആരോഗ്യ മന്ത്രാലയത്തിന്റെ കൂടെ നിന്ന് പ്രവർത്തിക്കുന്നതിനോടൊപ്പം ജോലി സ്ഥലങ്ങളിൽ ശമ്പളം ലഭിക്കാതെയും ഇൻഷുറൻസ് സഹായവുമില്ലാത്ത നിത്യ രോഗികൾക്ക് മരുന്നുകൾ എത്തിക്കുന്നതിന് ഷാർജ കെ എം സി സിയുടെ നേതൃത്വത്തിൽ മെഡിക്കൽ വിങ് പ്രവർത്തിച്ചു വരുന്നു.
മെഡിക്കൽ വിങ്ങുമായി ബന്ധപ്പെടാൻ ഈ നമ്പറുകൾ ഉപയോഗിക്കാം - 055 282 4157, 055 882 9179, 055 717 6764, 055 868 1550.
കോവിഡ് 19 വൈറസ് ബാധിച്ച സമൂഹങ്ങൾക്ക് സഹായമെത്തിക്കുന്നതിനും പരിശോധന നടക്കുന്ന ക്ലിനിക്കൽ ഇൻഫൊർമേഷൻസ് അറിയിച്ചു കൊടുക്കുന്നതിനും സംശമുള്ളവർക്ക് ആശയ വിനിമയങ്ങൾ നടത്തുന്നതിനും ആരോഗ്യ സംരക്ഷണ വിദഗ്ധരുമായി ബദ്ധപ്പെടുത്തി സഹായങ്ങൾ എത്തിക്കുന്നതിനും ഷാർജ കെ എം സി സി യുടെ 24 മണിക്കൂർ ഹെൽപ്‌ഡെസ്‌ക് സജ്ജമാണ്.
0525388992, 0547512979, 0521666836, 0558977123, 0566449775, 0506318857, 0558537070, 0551364137, 0506858408 , 0505762904, 0503625485, 0588983150, 0505692100 ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .
പൊതു സ്ഥലങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലും ബോധവത്കരണങ്ങൾ നടത്തുകയും മാസ്കുകൾ വിതരണം ചെയ്തും ഷാർജ കെ എം സി സി യുടെ സംസ്ഥാന -ജില്ലാ -മണ്ഡലം കമ്മിറ്റികൾ മാതൃകയാവുകയാണ്.
ക്വാറന്റൈനിൽ ഇരിക്കുന്നവർക്ക് ഭക്ഷണ പൊതികൾ നൽകിയും പ്രയാസപ്പെടുന്ന പ്രവാസി കുടുംബങ്ങൾക്ക് പാകം ചെയ്യുന്നതിന് ഭക്ഷണ കിറ്റുകൾ എത്തിച്ചു കൊടുത്തും ഷാർജ കെ എം സി സി വനിതാ വിഭാഗവും പ്രവർത്തിച്ചു വരുന്നു .
ഷാർജ കെ എം സി സിയുടെ കീഴിലുള്ള എല്ലാ സബ് കമ്മിറ്റികളും ഓൺലൈൻ വിർച്വൽ മീറ്റിംഗുകൾ നടത്തി കൂട്ടമായി ശക്തമായ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us