ഷാർജ: ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം ഈ മാസം ഷാർജ നാഷണൽ പാർക്കിൽ സംഘടിപ്പിക്കുന്ന സ്നേഹ സംഗമത്തിന്റയും ഗ്രാമോത്സവ് പ്രഖ്യാപനത്തിന്റെയും ഭാഗമായി അജ്‌മാൻ മുശ്‌രിഫ് ഗ്രൗഡിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.
വി എം സി വെള്ളാങ്ങല്ലുർ, ന്യൂ ഹീറോസ് കരൂപ്പടന്ന, കെ എം&പി എ കടലായി, ഫൈറ്റിംഗ് ഹീറോസ് കരൂപ്പടന്ന, യൂണിക്ക് കരൂപ്പടന്ന, പി വൈ കെ എസ് പെഴുകാട് എന്നി ടീമുകൾ അവസാന റൗഡിൽ എത്തി ആവേശകരമായ ഫൈനൽ മത്സത്തിൽ വി എം സി വെള്ളാങ്ങല്ലുർ ജേതാക്കളായി. ന്യൂ ഹീറോസ് കരൂപ്പടന്ന റണ്ണേഴ്‌സ് ട്രോഫി കരസ്ഥമാക്കി.
/sathyam/media/post_attachments/kdZ6kFramyELmS3usE8X.jpeg)
ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി സനിൽ കുമാർ (വി എം സി വെള്ളാങ്ങല്ലുർ) ഏറ്റവും നല്ല സ്റ്റോപ്പേർ ബാക്കായി സലീൽ (വി എം സി വെള്ളാങ്ങല്ലുർ) ഏറ്റവും നല്ല ഗോൾ കീപ്പറായി അബ്‌ദുൾ കാദർ (ന്യൂ ഹീറോസ് കരൂപ്പടന്ന) എന്നിവരെ തിരഞ്ഞടുത്തു.
ടൂർണമെന്റിലെ ജേതാക്കൾക്കുള്ള ടോപ്പാസ് വോൾട്ടാസ് ജനറൽ ട്രേഡിങ്ങ് സ്പോൺസർ ചെയ്ത ട്രോഫികൾ ഷാർജ കെ എം സി സി സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ ഖാദർ ചക്കനാത്ത് വിതരണം ചെയ്തു. മറ്റു ട്രോഫികൾ ഷാർജ കെ എം സി സി തൃശൂർ ജില്ലാ സെക്രട്ടറി എം എ ഹനീജ്, കെ എം സി സി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് യാസിൻ പാളയം, ദുബായ് കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം ട്രഷറർ സി കെ ഇബ്രാഹിം, വേഡ്മ പ്രസിഡണ്ട് ഷാജി കരൂപ്പടന്ന എന്നിവർ വിതരണം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് വി എ നുഫൈൽ, ജനറൽ സെക്രട്ടറി പി എസ് ഷമീർ, ട്രഷറർ സലാം മൊയ്‌ദു, കെ എസ് ഷാനവാസ്, ടൂർണ്ണമെന്റ് ചീഫ് കോഡിനേറ്റർ നജീബ് കരൂപ്പടന്ന, മണ്ഡലം ഭാരവാഹികളായ പി എ ഹംസ, അമിൻ കരൂപ്പടന്ന, വി ബി സകരിയ, അബ്ദുൽ റസാക്ക്, സി എസ് ഷിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us