ഷാര്‍ജയില്‍ മെട്രോ മുഹമ്മദ് ഹാജിക്ക് സ്വീകരണം

ഗള്‍ഫ് ഡസ്ക്
Monday, August 19, 2019

ഷാർജ:  കേരളത്തിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനും എഴുന്നൂറ്റിപതിനേഴു വർഷങ്ങൾക്കു ശേഷം നടക്കുന്ന കാസർഗോഡ് ജില്ലയിലെ കല്ല്യോട്ട്ഭഗവതി ക്ഷേത്ര കളിയാട്ട സ്വാഗത സംഘത്തിൻറെ മുഖ്യ രക്ഷാധികാരിയുമായ ജനാബ് മെട്രോ മുഹമ്മദ് ഹാജിക്ക് , കളിയാട്ട മഹോൽസവത്തിന്റെ യു എ ഇതല സ്വാഗത സംഘം കമ്മറ്റി സ്വീകരണം നൽകി.

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന സ്വീകരണ പരിപാടി അസോസിയേഷൻപ്രസിഡന്റ് ഇ .പി ജോൺസൻ ഉത്ഘാടനം ചെയ്തു. ഡോക്ടർ മണികണ്ഠൻമേലത്തു ഉപഹാര സമർപ്പണം നടത്തി.

സ്വാഗത സംഘം ചെയർമാൻ മുരളീധരൻനമ്പ്യാർ നാരംതട്ടയുടെ അധ്യക്ഷതയിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻജനറൽ സെക്രട്ടറി അബ്ദുല്ല മുല്ലച്ചേരി, ട്രഷറർ ബാലകൃഷ്‌ണൻ തച്ചങ്ങാട്, തമ്പാൻ നായർ ലുലു , സ്വാഗത സംഘം ഭാരവാഹികളായ വേണു പാലക്കൽ ,ജനാർദ്ദനൻ പുല്ലൂർ, ചന്ദ്രൻ ഇരിയ, സുകുമാരൻ നായർ, പി. വി. സുരേഷ് , ദിവാകരൻ വേങ്ങയിൽ , കൃഷ്ണൻ കക്കോട്ടമ്മ , ഉമേശൻ കുണ്ടുംപാറ, ആർ. കെനായർ പെരിയ , പദ്മകുമാർ മൂരിയാനം, രമേശൻ കല്ല്യോട് എന്നിവർസംസാരിച്ചു.

അഡ്വക്കേറ്റ് എം കെ ബാബുരാജ് സ്വാഗതവും ജനറൽ കൺവീനർപീതാംബരൻ അറംപള്ളം നന്ദിയും പറഞ്ഞു.

×