New Update
/sathyam/media/media_files/h9E2NHYNKCcOax6eIUtB.jpg)
അബുദാബി: അബുദാബിയില്‍ ക്രെയിന്‍ പൊട്ടി വീണുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം എടനാട് മീനാട് ഷിനാസ് മന്‍സിലില്‍ സജീവ് അലിയാര്‍ കുഞ്ഞാണ് മരിച്ചത്.
Advertisment
42 വയസായിരുന്നു. സെവന്‍ ഡെയ്സ് മാന്‍പവര്‍ സപ്ലെ കമ്പനിയില്‍ ഡ്രൈവറായിരുന്നു.
ദ്വീപിലെ ജോലിക്കിടെ ദേഹത്തേക്കു ക്രെയിന്‍ പൊട്ടി വീണാണ് അപകടം സംഭവിച്ചത്. അലിയാര്‍ കുഞ്ഞു മുഹമ്മദിന്റെയും അമീദയുടെയും മകനാണ്. ഷീബയാണ് ഭാര്യ. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.