ഓള്‍ കേരള ഗള്‍ഫ് മലയാളി അസോസിയേഷന്‍ (അഗ്മ) ഓണാഘോഷം സംഘടിപ്പിക്കുന്നു

New Update
agma

ദുബായ്: ദുബായ് ഗവന്മെന്റിന്റെ അംഗീകാരമുള്ള മലയാളി സംഘടനയായ ഓള്‍ കേരള ഗള്‍ഫ് മലയാളി അസോസിയേഷന്‍ (അഗ്മ) ഓണാഘോഷം സംഘടിപ്പിക്കുന്നു. ഈ വരുന്ന സെപ്റ്റംബര്‍ 24ന് ജെംസ് - ദുബൈ അമേരിക്കന്‍ അക്കാദമി സ്‌കൂളില്‍ വെച്ചാണ് കേരള തനിമയോടെ ഓണം ആഘോഷിക്കുന്നത്.

Advertisment

2011 മുതല്‍ ദുബായിലെ കലാസംസ്‌കാരിക മേഖലയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന അഗ്മ ഗവണ്‍മെന്റ് അംഗീകാരത്തോടെ ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരേ ഒരു മലയാളി ഫാമിലി സംഘടന ആണ്. അദ്യകാലം മുതല്‍ വ്യത്യസ്തമായ രീതിയില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നതില്‍ അഗ്മ ശ്രദ്ധിക്കാറുണ്ട് .

ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 24 ആം തീയതി രാവിലെ 8 മണി മുതല്‍  ദുബായ് അല്‍ ബര്‍ഷയില്‍ ഉള്ള ജംസ് ദുബായ് അമേരിക്കന്‍ അക്കാദമിയില്‍ വെച്ച് താളം മേളം പൊന്നോണം എന്ന പേരില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് .

1agma

പൂക്കള മത്സരം, ഘോഷയാത്ര, തിരുവാതിര, ഫാഷന്‍ ഷോ, കൂടാതെ സംഘടനയിലെ അംഗങ്ങള്‍ അവതരിപ്പിക്കുന്ന  വിവിധയിനം കലാപരിപാടികള്‍ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റ പ്രത്യേകതകളാണ്.

വിഭവ സമൃദ്ധമായ സദ്യയും ഓടക്കുഴല്‍ മാസ്റ്റര്‍ രാജേഷ് ചേര്‍ത്തലയും സംഘവും അവതരിപ്പിക്കുന്ന ഗംഭീര മെഗാ പ്രോഗ്രാമും ഇക്കൊല്ലത്തെ അഗ്മ ഓണത്തിന് മാറ്റ് കൂട്ടുമെന്ന് സംഘാടകര്‍ ദിനേശ് നായര്‍( പ്രോഗ്രാം ഡയറക്ടര്‍), നസീര്‍ ആര്‍ വി (പ്രസിഡന്റ്) നൗഷാദ് പുലാമന്തോള്‍ (ജനറല്‍ സെക്രെട്ടറി), ജിനീഷ് ജോസഫ് (ട്രെഷറര്‍), സന്തോഷ് നായര്‍ (ചീഫ് കോ ഓര്‍ഡിനേറ്റര്‍) എന്നിവര്‍ അറിയിച്ചു .

ഓണാഘോഷത്തിന്റെ സംഘാടനത്തിനായി സരിന്‍, ജിത്തു, ടീനു എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം പേരടങ്ങുന്ന ആഘോഷ കമ്മിറ്റി രൂപീകരിച്ചു.

Advertisment