ബഹ്‌റൈൻ ഫുഡ് ലൗവേഴ്സ് (ബി.എഫ്.എൽ) കൂട്ടായിമ ബി.കെ.എസ് ഓണാഘോഷം ശ്രാവണം 2023 ഘോഷയാത്രയിൽ രണ്ടാം സമ്മാനം കരസ്ഥമാക്കി

New Update
bahrain

ബഹ്റൈന്‍: ബഹ്റൈന്‍ ഫുഡ് ലവേഴ്സിന് വീണ്ടും ഒരു പൊന്‍തൂവല്‍ കൂടി.ബഹ്റൈനിലെ അറിയപ്പെടുന്ന ഭക്ഷണ പ്രേമികളുടെ കൂട്ടായ്മയായ ബഹ്റൈന്‍ ഫുഡ് ലൗവേഴ്‌സ് (ബി.എഫ്.എല്‍) ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടന്ന ഘോഷയാത്ര മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

Advertisment

കൂടാതെ ഏറ്റവും മികച്ച കഥാപാത്രത്തിനുള്ള (ഓണപ്പൊട്ടന്‍ ദിനേശ് ചോമ്പാല ) സമ്മാനവും കരസ്ഥമാക്കുവാന്‍ സാധിച്ചിട്ടുണ്ട്. 

Onapottan1

കഴിഞ്ഞ ആഴ്ച സമാജത്തില്‍ നടന്ന ഫുഡ് ഫെസ്റ്റിവല്‍ മഹാരുചിമേളയില്‍ ഏറ്റവും മനോഹരമായ സ്റ്റാളിനുള്ള ഒന്നാം സമ്മാനവും ബഹ്റൈന്‍ ഫുഡ് ലൗവേഴ്‌സിന് ലഭിച്ചിരുന്നു.

ബഹ്റൈന്‍ ഫുഡ് ലൗവേഴ്‌സിന്റെ സ്‌പോണ്‍സറായ ടീം ശ്രേഷ്ഠയോടുള്ള നന്ദി ബി.എഫ്.എല്‍ അഡ്മിന്‍സ് അറിയിച്ചു.

സാദത്ത് കരിപ്പാക്കുളം

Advertisment