ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം ഓണം ആഘോഷിച്ചു

New Update
oanm

മനാമ: ബഹ്‌റൈനിലെ ഏറ്റവും വലിയ ജനകീയ സേവന കൂട്ടായ്മയായ ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം ഓണം 2023 ജനറല്‍ കണ്‍വീനര്‍ നെജീബ് കടലായിയുടെ ആഭിമുഖ്യത്തില്‍ ബി കെ എസ് എഫ് ആസ്ഥാന നഗരിയായ മനാമ കെ. സിറ്റി ഹാളില്‍ ഉച്ചക്ക് 12 മണി മുതല്‍ വൈകീട്ട് 7 മണി വരെ നടന്ന ഓണകാഴ്ചകള്‍ ഏറെ വ്യത്യസ്തത നിറഞ്ഞതായിരുന്നു.

Advertisment

ഭാരവാഹികളായ കണ്ണൂര്‍ സുബൈര്‍ ,ബഷീര്‍ അമ്പലായി, ഹാരിസ് പഴയങ്ങാടി, മനോജ് വടകര,  അന്‍വര്‍ കണ്ണൂര്‍, ലത്തീഫ് മരക്കാട്ട്, കാസിം പാടത്ത കായില്‍, മണികുട്ടന്‍, ഖൈസ്, അജീഷ് കെ.വി, റാഷി കണ്ണങ്കോട്ട്, നജീബ് കണ്ണൂര്‍ , ജാബിര്‍ തിക്കോടി, സൈനല്‍, രഞ്ജിത്ത് , ഷീജു
ബി കെഎസ്എഫ് കൂട്ടായ്മ സഹായികളായ ഫസല്‍ ഭായ്, അനസ് റഹീം , ജ്യോതിഷ് പണിക്കര്‍, സലാം മമ്പാട്ടുമൂല, നിസാര്‍ ഉസ്മാന്‍, എന്നിവരുടെ നേതൃത്വത്തിലാണ് ബി കെ എസ് എഫ് ഓണം 2023 ഒരുക്കങ്ങള്‍ അവതരിപ്പിച്ചത്.

1oanm

കച്ചവട രംഗത്തെയും സേവന രംഗത്തെയും ആതുരായങ്ങളുടെയും മുന്‍ നിരയിലുള്ള ഒട്ടേറെ വ്യക്തികള്‍ പങ്കെടുത്തു.

മാധ്യമ പ്രവര്‍ത്തകരായ,രാജീവ് വെളളിക്കോത്ത്,ജലീല്‍ അബ്ദുള്ള,ബിനീഷ് തോമസ്,സിറാജ് പള്ളിക്കര,ബോബി പുളിമൂട്ടില്‍,സജിത് ലാല്‍, ഫൈസല്‍ പാട്ടാണ്ടി, അമല്‍ദേവ്, അസീസ് ബലൂണ്‍, സമീര്‍ കാപിറ്റല്‍ നിസാര്‍ കുന്ദംകുളത്തിങ്കല്‍, ഗിരീഷ,് ബഹ്‌റൈനിലെ പ്രമുഖ വ്യക്തിത്വങ്ങളായ മുഹമ്മദ് മന്‍സൂര്‍, ഫ്രാന്‍സിസ് കൈതാരത്ത്,എബ്രഹാം ജോണ്‍, ബിനു ഇന്ത്യന്‍ സ്‌കൂള്‍, ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഗോപിനാഥ് മേനോന്‍, അസീല്‍ അബ്ദുല്‍ റഹിമാന്‍,ശ്രീധരന്‍ തേറമ്പില്‍,ദീപക്, ബാസ്‌കരന്‍ എടത്തോടി, മൂസ്സഹാജി, മൊയ്തീന്‍ ഹാജി,  ഷംസ് കൊച്ചിന്‍, അജിത് കുമാര്‍, ജോയ് എംഡി, ഗഫൂര്‍ നടുവണ്ണൂര്‍,ഇ.വി രാജീവ്, അബൂബക്കര്‍, സുനില്‍ ബാബു ,നിയാസ് , മുജീബ് അല്‍ റബീഹ് ,അഷ്‌റഫ് സ്‌കൈ, ഷെമിലി പി.ജോണ്‍, ദീപക്ക്,രാജീവന്‍, ഐ വൈ സിസി ഭാരവാഹികളായ ഫാസില്‍ വട്ടോളി,ഷബീര്‍മുക്കം, മഹിളാ വിംഗിലെ സലീന, ശ്രീജ എന്നിവര്‍ പരിപാടിയുടെ ഭാഗമായി.

2oanm

കൂട്ടായ്മയിലെ വിവിധ അംഗങ്ങളുടെ നേതൃത്വത്തില്‍ ഭവനങ്ങളില്‍ ഒരുക്കിയ 32 തരം രുചികരമായ സദ്യാവട്ടങ്ങള്‍ ഏറെ സ്വാദിഷ്ടമായിരുന്നു. തദവസരത്തില്‍ അരങ്ങേറിയ കലാ കായിക പരിപാടിയില്‍ മാവേലിയുടെ നേതൃത്വത്തില്‍ സോപാനം അര്‍പിച്ച ചെണ്ടമേളം ബി കെ എസ് എഫ് അംഗങ്ങള്‍ അവതരിപ്പിച്ച ഗാനമേള,പൂക്കളം, മിമിക്രി, ഓണപാട്ടുകള്‍, കോല്‍കളി, കസേരകളി ആണുങ്ങള്‍ക്കായി സാരി ഉടുക്കല്‍ മല്‍സരം ഏറെ വീറും വാശിയോടെ നടന്ന കമ്പവലി കാണികളെ ആവേശ കൊടുമുടിയിലെത്തിച്ചു.

3oanm

കലാപരിപാടികള്‍ അന്‍വര്‍ നിലമ്പൂര്‍, അബ്ദുസലാം ബി എം സി എന്നിവരുടെ നേതൃത്വത്തില്‍ നിയന്ത്രിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ കൂട്ടായ്മയില്‍ ചര്‍ച്ച ചെയ്ത ബി കെ എസ് എഫ് ഓണം 2023 വലിയ വിജയമായതില്‍ ഏറെ അഭിമാനിക്കുകയും സഹകരിച്ചവരോടുള്ള കടപ്പാടും നന്ദിയും ബി കെ എസ് എഫ് ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു .

4oanm

55oanm

Advertisment