/sathyam/media/media_files/utSKivkofleDLqFjLCao.jpg)
മനാമ: ബഹ്‌റൈനില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി അര്‍ഹതപ്പെട്ട തൊഴിലാളികള്‍ക്ക് അവരുടെ ജോലിയിടങ്ങളില്‍ നടത്തിവരുന്ന സേവന പ്രവര്‍ത്തനമായ ബി എം ബി എഫ് ഹെല്‍പ്പ് & ഡ്രിംങ്ങ് 2023 ലെ സമാപനം ആയിരത്തോളം തൊഴിലാളി സഹോദരങ്ങള്‍ ജോലി ചെയ്യുന്ന തൂബ്ലി സിബാര്‍ക്കോ ജോലിയിടത്തില്‍ ജനകീയമായി സമാപന വിതരണം വിപുലമായി നടന്നു.
ചടങ്ങില്‍ ബഹ്റൈന്‍ പാര്‍ലമെന്റ് രണ്ടാം ഉപാധ്യക്ഷന്‍ ബഹുമാനപ്പെട്ട അഹമ്മദ് അബ്ദുല്‍ വാഹിദ് ഖറാത്ത സമാപന ഉല്‍ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ഡയറക്ടറേറ്റ് ഇന്‍ഫര്‍മേഷന്‍ & ഫോളോ അപ് മേധാവി ആദരണീയനായ യൂസഫ് യാക്കൂബ് ലോറിയുടെ അദ്ധ്യക്ഷതയില്‍ വിതരണം നടക്കും.
തദവസരത്തില്‍ വണ്‍ ബഹ്‌റൈന്‍ മേധാവി ആന്റണി പൗലോസിന്റെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളിലെ സേവന കൂട്ടായ്മകളും സമാപനത്തില്‍ പങ്ക് ചേര്‍ന്നു.
ആദ്യമായി ബഹ്‌റൈനില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി മലയാളി ബിസിനസ് ഫോറം നടപ്പില്‍ വരുത്തിയ പദ്ധതി എന്ന ഖ്യാതിയും ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറത്തിന്റെ പൊന്‍തൂവലാണ് .
വിവിധ മന്ത്രാലയത്തിന്റെയും സ്വദേശി വിദേശികളിലും ഏറെ പ്രശംസക്ക് വിധേയമായ ഈ സേവനത്തെ കര്‍മ്മത്തെ മാതൃകയാക്കി വിവിധ സംഘടനകളും സ്ഥാപനങ്ങളും ഇത്തരം ആശയം നടപ്പിലാക്കിയിട്ടുണ്ട്.
ഒമ്പതാം വര്‍ഷത്തെ ബി എം ബി എഫ് ഹെല്‍പ് & ഡ്രിംങ്ങ് 2023 ഈ വര്‍ഷം 77 ദിവസങ്ങള്‍ പൂര്‍ത്തീകരിച്ചതോടുകൂടിയാണ് വെള്ളിയാഴ്ച സമാപനം കുറിച്ചത് .
ഐ സി ആര്‍ എഫ് ചെയര്‍മാന്‍ ഡോക്ടര്‍ ബാബു രാമചന്ദ്രന്‍ ,വണ്‍ ബഹ്‌റൈന്‍ സാരഥി ആന്റണി പൗലോസ്, മലയാളി ബിസിനസ് ഫോറം ജനറല്‍ സെക്രട്ടറി ബഷീര്‍ അമ്പലായി, ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറം ചാരിറ്റി കണ്‍വീനര്‍ സുബൈര്‍ കണ്ണൂര്‍, ബിഎം ബി എഫ് രക്ഷാധികാരി സക്കരിയ പി പുനത്തില്‍, ബി കെ എസ് എഫ് കമ്യൂണിറ്റി ഹെല്‍പ്പ് ലൈന്‍ ടീം ഭാരവാഹികളായ നജീബ് കടലായി, നിസാര്‍ ഫഹദാന്‍, ഐസി ആര്‍ എഫ് പ്രതിനിധി നാസര്‍ മഞ്ചേരി, മുന്‍ സമാജം പ്രസിഡന്റ് ജനാര്‍ദ്ദനന്‍, കിംസ് ഹോസ്പിറ്റല്‍ സി ഒ ഒ താരിഖ് നെജീബ് ദാര്‍ അല്‍ഷിഫ ഡയറക്ടര്‍, സമീര്‍ പൊറ്റച്ചോല, പാക്റ്റ് ഭാരവാഹി ജ്യോതി മേനോന്‍, ഐ എല്‍ എ പ്രസിഡന്റ് ശാരദ ദേവി, രാജീവന്‍ ,ഭാസ്‌കരന്‍ എടത്തോടി, റെഷീദ് വെളിച്ചം, സേവന ടീം അംഗങ്ങളായ അന്‍വര്‍ കണ്ണൂര്‍, കാസിം പാടത്തകായില്‍, അജീഷ് കെ വി , മൂസ ഹാജി,മൊയ്തീന്‍ പയ്യോളി, മനോജ് വടകര , നജീബ് കണ്ണൂര്‍ , ദിനേശന്‍ പള്ളിയാലില്‍ , ഖൈസ് അഴീക്കോട്, ലത്തീഫ് മരക്കാട്ട് , സലാം അസീസ്,മണിക്കുട്ടന്‍, നൗഷാദ് പൂനൂര്‍, അന്‍വര്‍ ശൂരനാട് , ശ്രീജന്‍, നുബിന്‍ അന്‍സാരി, സുരേഷ് വടകര, സിബാര്‍കോ ഓഫീസ് അധികാരികള്‍, റിത്ത എനര്‍ജി ജീവനക്കാര്‍ എന്നിവര്‍ വിതരണത്തില്‍ പങ്കെടുത്തു .