/sathyam/media/media_files/4lESXawoyuhwNaWRrP0u.jpg)
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ. ചാണ്ടി ഉമ്മൻ ചരിത്ര ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നു ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് കൺവീനറും സൗദി വെസ്റ്റേൺ റീജ്യണൽ കമ്മറ്റി പ്രസിഡന്റുമായ കെ.ടി.എ മുനീർ പറഞ്ഞു.
രണ്ട് ഘട്ടങ്ങളിലായി വിവിധ ദിവസങ്ങളിൽ നടത്തിയ പ്രചരണ പ്രവർത്തനങ്ങൾ കൊണ്ടുള്ള വിലയിരുത്തലാണെണെന്നും. ജനങ്ങളെ ദുരിതത്തിലാകുന്ന നികുതി, സെസ്സ്, വർദ്ധനവിലൂടെ ലഭിക്കുന്ന വരുമാനം, അഴിമതിലൂടെ കൈക്കലാക്കുന്ന ഭരണ രീതിയാണ് കേരളത്തിലുള്ളതെന്നും, ഇതിനെതിരെയുള്ള സധാരണ വോട്ടർമാരുടെ ശക്തമായ പ്രതികരണമായിരിക്കും വിധിയെഴുത്തതെന്നും മുനീർ പറഞ്ഞു.
നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളായ മീനടം, പുതുപ്പള്ളി, പാമ്പാടി, മണർക്കാട് എന്നിവിടങ്ങളിൽ കേന്ദ്രികരിച്ചായിരുന്നു പ്രചരണ പ്രവർത്തനങ്ങൾ നടത്തിയത്.
ഗൃഹ സന്ദർശന പരിപാടികൾ, പ്രവാസി കുടുംബങ്ങളുമായുള്ള ആശയ സംവാദങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ബസ് സ്റ്റോപ്പുകൾ എന്നിവയിലൂടെയുള്ള വോട്ട് അഭ്യർത്ഥന വിതരണം എന്നിവ സംഘടിപ്പിച്ചു.മണ്ഡലത്തിൽ ആഴ്ചളോളം തങ്ങിയാണ് ജിദ്ദ ഒ. ഐ.സി.സി യുടെ കഴിഞ്ഞകാല നേതാക്കളും ഇപ്പോൾ പ്രവർത്തിക്കുന്നവരുമായ 25 ഓളം പ്രവർത്തകർ വിവിധ പരിപാടികളിൽ പങ്കെടുത്തു.
കെ. പി. സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ, പ്രാവർത്തക സമതി അംങ്ങളായ ശശി തരൂർ എം.പി , എ.കെ ആന്റണി, രമേശ് ചെന്നിത്തല, യു ഡി എഫ് കൺവീനർ എം എം ഹസൻ തുടങ്ങിയവരുടെ പ്രചരണ പരിപാടികളിലും ജിദ്ദ ഒ.ഐ. സി.സി സാന്നിധ്യം ശ്രദ്ദേയമായിരുന്നു.
സ്ഥാനാർഥി ചാണ്ടി ഉമ്മാന്റെ മണ്ഡല പര്യടന പരിപാടിയിലും ഉമ്മൻ ചാണ്ടിയുടെ മകൾ മാറിയ ഉമ്മന്റേയും, മുസ്ലിം ലീഗ് നേതാവ് ടി വി ഇബ്രാഹിം എം എൽ എ യുടെയും കൂടെ വിവിധ കേന്ദ്രങ്ങളിലെ പരിപാടികളിലും ജിദ്ദ പ്രവർത്തകർ പങ്കെടുത്തു.
ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കര പിള്ള, ഒഐസിസി/ഇൻകാസ് ഉപതെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ രാജു കല്ലുംപുറം, കൺവീനർ സജി ഔസേപ്പ് പിച്ചകശേരി, സൗദി പ്രസിഡന്റ് ബിജു കല്ലുമല,ജിദ്ദ ജനറൽ സെക്രട്ടറി നൗഷാദ് അടൂർ, ജിദ്ദ ഒഐസിസി ഹെല്പ് ഡെസ്ക് കൺവീനർ അലി തെക്കുതോട്, ജോഷി വർഗീസ്, സമദ് കിണാശ്ശേരി, ഷിനു ജമാൽ എറണാകുളം, റിജേഷ് നാരായണൻ തബൂക് ഒ.ഐ.സി.സി മുൻകാല നേതാക്കന്മാരായ ചെമ്പൻ മൊയ്തീൻകുട്ടി, കെ. എം ശരീഫ് കുഞ്ഞു, കുഞ്ഞാലി ഹാജി, കുഞ്ഞി മൊയ്തീൻ അഞ്ചാലൻ, പി. പി ആലിപ്പു, സാക്കിർ അലി കണ്ണേത്ത്, മുസ്തഫ മമ്പാട്, നിസാർ അമ്പലപ്പുഴ, അബ്ദുസലാം പോരുവഴി, ഐ. സി അബ്ദുസലാം, ശിഹാബ് കൊച്ചിൻ തുടങ്ങിയവർ വിവിധ പരിപാടികളിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us