സത്യം ഓണ്‍ലൈന്‍ കേരളീയം അവാര്‍ഡ് ലോഗോ പ്രകാശനം ദുബായ് നഗരത്തില്‍ ഇന്ന് ലൈവായി നടക്കും, പ്രത്യേകം സജ്ജമാക്കിയ മീറ്റിങ് വാഹനത്തില്‍ നഗരം ചുറ്റിനടക്കുന്ന ചടങ്ങില്‍ പ്രകാശനം നിര്‍വഹിക്കുന്നത് ദുബായ് രാജകുടുബാംഗം ഷെയ്ക് മനാബിന്‍ ഹാഷിറും ഡീന്‍ കുര്യാക്കോസ് എംപിയും ചേര്‍ന്ന്: കേരളീയം അവാര്‍ഡ് സത്യം ഓണ്‍ലൈന്‍ യുഎഇയില്‍ ഒന്നാമതായതിന്റെ ആദരമായി പ്രവാസി മലയാളികള്‍ക്കായി സംഘടിപ്പിക്കുന്നത്

സത്യം ഓൺലൈൻ യുഎഇയിൽ ഒന്നാമതായി വളർന്നതിന് യുഎഇ മലയാളി സമൂഹത്തെ ആദരിക്കുന്നതിനായാണ് കേരളീയം അവാർഡ് സമർപ്പണം സംഘടിപ്പിക്കുന്നത്.

New Update
5VspLzgrB7PML1PH6Ix6.webp

ദുബായ്: വരുന്ന ജനുവരിയിൽ ദുബായിൽ നടക്കുന്ന സത്യം ഓൺലൈൻ-കേരളീയം അവാർഡ് ദാനചടങ്ങിന്റെ ലോഗോ പ്രകാശനം ദുബായ് രാജകുടുംബാം​ഗം ഷെയ്ക്ക് മനാബിൻ ഹാഷിർ അൽ മക്തൂമും അഡ്വ. ഡീൻ കുര്യാക്കോസ് എംപിയും ചേർന്ന് ഇന്ന് ഉച്ചയ്ക്ക് 12.30ന് ദുബായിൽ നിർവഹിക്കും. 

Advertisment

ദുബായ് ന​ഗരത്തിലൂടെ പ്രത്യേകം  സജ്ജമാക്കിയ ലീമോസീൻ കാറിൽ വിശിഷ്ട അതിഥികൾക്കൊപ്പം ന​ഗരത്തിലൂടെ സഞ്ചരിച്ചുകൊണ്ടു നടത്തുന്ന വ്യത്യസ്തമായ ലൈവ് പ്രോ​ഗ്രാമിൽവെച്ചാണ് പ്രകാശന ചടങ്ങ് നടക്കുകയെന്ന പ്രത്യേകതയുമുണ്ട്. സത്യം ഓൺലൈൻ മാനേജിങ് ഡയറക്ടർ വിൻസെന്റ് നെല്ലിക്കുന്നേൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഡയറക്ടർ സത്താർ അൽകരൺ പരിപാടികൾക്ക് നേതൃത്വം വഹിക്കും.

ഉച്ചയ്ക്ക് 12.30ന് രാജകുടുംബാം​ഗം ഷെയ്ക് ഹാഷിർ അൽ മക്തൂമിനെയും ഡീൻ കുര്യാക്കോസ് എംപിയെയും ചടങ്ങ് നടക്കുന്ന ലീമോസിൻ മീറ്റിങ് വാഹനത്തിലേക്ക് സ്വാ​ഗതം ചെയ്യും. ദുബായ് ന​ഗരത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിശിഷ്ട വ്യക്തികൾ ചടങ്ങിൽ സംബന്ധിക്കും. 

സത്യം ഓൺലൈൻ യുഎഇയിൽ ഒന്നാമതായി വളർന്നതിന് യുഎഇ മലയാളി സമൂഹത്തെ ആദരിക്കുന്നതിനായാണ് കേരളീയം അവാർഡ് സമർപ്പണം സംഘടിപ്പിക്കുന്നത്. മലയാള ഓൺലൈൻ മാധ്യമ ചരിത്രം തിരുത്തിയ ആദ്യ മലയാള വൈറൽ ഓൺലൈൻ കോളമായ ''ദാസനും വിജയനും'' കോളത്തിൻറെ 250 -ാം എപ്പിസോഡ് പ്രകാശനവും പന്ത്രണ്ടാം വാർഷികത്തിൻറെ ഭാഗമായുള്ള യുഎഇ സമ്മേളനവും അതിനൊപ്പം ദുബായിൽ നടക്കും .

കുവൈറ്റിനൊപ്പം യുഎഇയിലും മലയാളത്തിലെ ഒന്നാമത്തെ സ്വതന്ത്ര ഓൺലൈൻ മീഡിയയായി മാറിയ സത്യം ഓൺലൈൻ യുഎഇ മലയാളികൾക്കൊപ്പം ആ മുഹൂർത്തം ആഘോഷിക്കുകയാണ്. സത്യം ഓൺലൈനോട് ഈ പ്രവാസി സമൂഹം കാണിച്ച സ്നേഹത്തിന് യുഎഇ മലയാളി സമൂഹത്തോട് ഞങ്ങൾ തിരിച്ചു കാണിക്കുന്ന സ്നേഹത്തിൻറെയും കടപ്പാടിൻറെയും ആദരവിൻറെയും പ്രതീകമായാണ് സത്യം-കേരളീയം അവാർഡ് ചടങ്ങ്‌ പ്രഖ്യാപിക്കുക.

ഭക്ഷണമോ, മരുന്നുകളോ നല്‍കാതെ ദിവസങ്ങളോളം മുറിയില്‍ പൂട്ടിയിട്ടു: ഡീന്‍ കുര്യാക്കോസ് എംപിയുടെ ഇടപെടലില്‍ മലയാളി യുവതിയ്ക്ക് ബഹറൈനില്‍ നിന്ന് മോചനം

കേരളീയ കുലപതി, കാര്യപതി, പ്രജാപതി, കലാപതി, യുവപതി എന്നീ മേഖലകളിലാണ് അവാർഡ്. യുഎഇയിൽ തിളങ്ങിയ മലയാളി വ്യക്തിത്വങ്ങളെ ആദരിക്കുകയാണ് ലക്ഷ്യം. ദുബായിലെ മലയാളി സമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രതിഭകൾ പങ്കെടുക്കുന്ന ചടങ്ങിൽ ദുബായിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യവും ഉണ്ടായിരിക്കും. മലയാള സ്വതന്ത്ര ഓൺലൈൻ മാധ്യമങ്ങളിൽ അപൂർവമാണ് വാർത്താ കോളങ്ങൾ. എന്നാൽ സത്യം ഓൺലൈന് ഹിറ്റായ നിരവധി കോളങ്ങളുണ്ട്.

ദാസനും വിജയനും, കാണാപ്പുറങ്ങള്‍, പിന്നാമ്പുറം, കന്നാസും കടലാസും, അള്ളും മുള്ളും, വോയ്‌സസ്‌, പ്രതികരണം പോലുള്ള കോളങ്ങൾ പലതാണ് .

അവയെല്ലാം പലപ്പോഴും വൈറല്‍ ലേഖനങ്ങളാണ്. അതില്‍ 3.5 ലക്ഷം ആളുകള്‍ ഫേസ്ബുക്കില്‍ മാത്രം ഷെയര്‍ ചെയ്ത നാലോ അഞ്ചോ കോളങ്ങളാണ് ദാസനും വിജയനും പംക്തിക്കുള്ളത്. 50 -ഓളം കോളങ്ങള്‍ ഒരു ലക്ഷത്തിന് മുകളില്‍ ആളുകൾ ഫേസ്ബുക്കിൽ ഷെയര്‍ ചെയ്തവയാണ്. അതിൽ ഒന്നാമതാണ് ദാസനും വിജയനും. നിലവിൽ 200 എപ്പിസോഡുകൾ പിന്നിട്ട ഈ പംക്തി 250 ആകുമ്പോൾ ആഘോഷിക്കുക എന്നതാണ് ഈ ചടങ്ങിലെ മറ്റൊരു കാര്യപരിപാടി.

dubai1.jpg

ഡിജിറ്റൽ മീഡിയകൾ വിവാദങ്ങളായി മാറുന്ന കാലത്ത് 12 വർഷം ഒരു കേസോ കോടതി നടപടികളോ പോലീസ് പരാതിയോ പോലും ഇല്ലാതെ മുന്നോട്ടു പോകാൻ കഴിഞ്ഞു എന്നതാണ്  പ്രത്യേകത.

ദിവസം 350 വാർത്തകൾ, 24 മണിക്കൂർ അപ്ഡേഷൻ, ലോകത്ത് നടക്കുന്ന പ്രധാന വാർത്തകളുടെ സംപ്രേഷണം എന്നിവ ഉണ്ടായിട്ടും ഇക്കാലമത്രയും ഒരു നിയമ നടപടിക്ക് വിധേയമാകാതെ ഉത്തമമായ മാധ്യമമൂല്യങ്ങൾ ഉയർത്തി പിടിച്ചു മുന്നോട്ടു പോകാൻ കഴിഞ്ഞുവെന്നത് മലയാളത്തിൽ സത്യം ഓൺലൈനിന് മാത്രം അവകാശപ്പെടാവുന്ന പ്രത്യേകതയാണ്.

sathyam online
Advertisment