ജിഎംഎഫ് കേരളോത്സവം 2023

author-image
ബഷീര്‍ അമ്പലായി
Updated On
New Update
gulff

റിയാദ്: ജിഎംഎഫ് ദിനവും കേരളോത്സവം 2023 മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച വൈകിട്ട് സംഘടിപ്പിച്ചു. കേരളീയമെന്ന നൃത്ത ശില്‍പ്പവുമായി വണ്ടൂര്‍ കുഞ്ഞുമുഹമ്മദിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ തനിതായ കലനൃത്തങ്ങള്‍ കേരളത്തിന്റെ നടന കൈരളിയിലേക്ക് കാണികളെ എത്തിച്ചപ്പോള്‍ കേരള ഉത്സവം കേരളപ്പിറവിയായി ആഘോഷിക്കുവാന്‍ സാധിച്ചു. അബ്ദുല്‍ അസീസ് പവിത്രയുടെ നേതൃത്വത്തില്‍ കൂടിയ സാംസ്‌കാരിക സമ്മേളനം ഡോക്ടര്‍ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 

Advertisment

gulff

ഏതു പ്രതിസന്ധിഘട്ടത്തിലും കേരളത്തിന് കൈവിടാതെ സഹായിച്ചവരാണ് ഓരോ പ്രവാസികളും. കേരളത്തിന്റെ ശില്പികള്‍ എന്നത് ഓരോ പ്രവാസികളുമാണ്. കേരള ഉത്സവം ഏറ്റവും ആഘോഷിക്കുവാനായി ഗള്‍ഫ് മലയാളി ഫെഡറേഷന്‍ തയ്യാറായതില്‍ അഭിമാനമുണ്ടെന്ന് എഴുത്തുകാരന്‍ ജോസഫ് അതിരങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് 2023/24 സൗദി നാഷണല്‍ കമ്മിറ്റിയെ ജിഎംഎഫ് ചെയര്‍മാന്‍ റാഫിപാങ്ങോട് 37 എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ പ്രഖ്യാപിച്ചു.

മൂന്നാം ഘട്ടവും സൗദി അറേബ്യയിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ അബ്ദുല്‍ അസീസ് പവിത്രയെ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കമ്മറ്റി പ്രസിഡണ്ടായി തിരഞ്ഞെടുത്തു.

ഹരികൃഷ്ണന്‍ കണ്ണൂര്‍ ജനറല്‍ സെക്രട്ടറിയായി. രാജു പാലക്കാട് സൗദിസംഘടനയുടെ കോഡിനേറ്റര്‍ ആയി. അഡൈ്വസറി കമ്മറ്റി കണ്‍വീനറായി നസീര്‍ പുന്നപ്രയെയും. ട്രഷററായി സുധീര്‍ വള്ളക്കടയുടെയും വൈസ് പ്രസിഡണ്ടായി സത്താര്‍ ആലപ്പുഴ (വാദി) ഷാനിയാസ് മക്ക. ജോയിന്‍ സെക്രട്ടറിമാരായി സനില്‍കുമാര്‍ ഹരിപ്പാടും അലിവയനാട്, ജോയിന്‍ ട്രഷററായി സാലിറഹീം, ജീവകാരുണ്യ കണ്‍വീനന്മാരായി ചാന്‍സ് റഹ്‌മാന്‍ ഹൈല്‍, ജോയിന്‍ കണ്‍വീനര്‍മാരായി സൗദിയുടെ വിവിധ പ്രദേശങ്ങളിലുള്ള സാമൂഹ്യ പ്രവര്‍ത്തകരായ ഹുസൈന്‍ ദവാത്മി, അജേഷ് സാസ്‌കോ  തായിഫ്, ഉസൈന്‍ വട്ടിയൂര്‍കാവ്, ഇബ്രാഹിം പട്ടാമ്പി, അനില്‍ നജ്‌റാന്‍, റഹീംതബൂക്, തുടങ്ങിയവരെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചു.

സൗദി അറേബ്യയിലെ വിവിധ ഹോസ്പിറ്റലുകളില്‍ ഡോക്ടര്‍മാരും നേഴ്‌സുമാരെയും ഹോസ്പിറ്റലുകളുടെ അത്യാവശ്യ ഘട്ടങ്ങളില്‍ ഹെല്‍പ്പ് ചെയ്യുന്നതിന് വേണ്ടി ജിഎംഎഫ് ഹെല്‍പ്പ് ഡെസ്‌ക് മാത്യു സുമൈസി നിയന്ത്രിക്കും. സംഘടനയുടെ തൊഴില്‍ ഗ്രൂപ്പ് മൂന്നുവര്‍ഷമായി അഞ്ചു വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 

hgulff

ആറാമതും വാട്‌സ്ആപ്പ് ഗ്രൂപ്പ് ജിസിസി രാജ്യങ്ങളിലെ ഇന്ത്യയിലും ആയിട്ടുള്ള തൊഴിലവസരങ്ങള്‍ ഗ്രൂപ്പില്‍ കൂടെ അറിയിക്കുകയും അതുകൊണ്ട് അനേകം പേര്‍ക്ക് തൊഴില്‍ നേടുവാനായി ജിഎംഎഫ് തൊഴില്‍ ഗ്രൂപ്പിന് സാധിച്ചിട്ടുണ്ട്, അങ്ങനെ ഒരു സംവിധാനം ഒരുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം ഉണ്ട് എന്ന് ചെയര്‍മാന്‍ പറയുകയുണ്ടായി. 

ഇവന്റ് കോഡിനേറ്റര്‍ നവാസ് കണ്ണൂര്‍, സാഹിത്യ സമിതി കണ്‍വീനര്‍ നൗഷാദ് കിളിമാനൂര്‍, അഡൈ്വസര്‍ ബോര്‍ഡ് കമ്മറ്റി മെമ്പറായി  റഷീദ് ചിലങ്ക എന്നവരെ തെരഞ്ഞെടുത്തു. സാംസ്‌കാരിക സമ്മേളന വേദിയില്‍ ആശംസകള്‍ പറഞ്ഞുകൊണ്ട് കെഎംസിസി  റഫീഖ് ഹസ്സന്‍, ഫോര്‍ക്കാ പ്രതിനിധി വിജയന്‍ നെയ്യാറ്റിന്‍കര, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തില്‍, മുന്‍ പ്രസിഡന്റുമാരായ സലിം അത്തിയില്‍, നിഷാദ് ആലങ്കോട്, അബ്ദുല്‍സലാം, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷഫീന, നിബു ഹൈദര്‍, ഷാജഹാന്‍ കാഞ്ഞിരപ്പള്ളി, സുബൈര്‍ കുമ്മിള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരുന്നു.

പങ്കെടുത്ത എല്ലാവര്‍ക്കും സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി നന്ദി അറിയിച്ചു.തുടര്‍ന്ന് റിയാദിലെ കലാകാരന്മാര്‍ നടത്തിയ കേരള ഉത്സവം ഗാനസന്ധ്യയും നൃത്ത സന്ധ്യയും കേരള ഉത്സവം അതിഗംഭീരം ആക്കുവാന്‍ കഴിഞ്ഞു.

Advertisment