/sathyam/media/media_files/38NuANrdX7ACGXmZIGiO.jpg)
മനാമ: സമസ്ത മനാമ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാന്റ് മൗലിദ് സദസ്സ് പ്രവാചക പ്രകീര്‍ത്തനങ്ങള്‍ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. മനാമ സമസ്ത ഓഡിറ്റോറിയത്തില്‍ നടന്ന മൗലിദിന് ഹാഫിള് ശറഫുദ്ദീന്‍ മൗലവി, ഫാസില്‍ വാഫി എന്നിവര്‍ നേതൃത്വം നല്‍കി
തിരുനബി (സ്വ) സ്‌നേഹം,സമത്വം, സഹിഷ്ണുത എന്ന ശീര്‍ശകത്തില്‍ നടന്ന പ്രമേയ പ്രഭാഷണം സമസ്ത ജിദാലി കോഡിനേറ്റര്‍ ശംസുദ്ദീന്‍ ഫൈസി നിര്‍വഹിച്ചു.
സമസ്ത കേന്ദ്ര സെക്രട്ടറിമാരായ എസ് എം അബ്ദുല്‍ വാഹിദ്, ഹംസ അന്‍വരി മോളൂര്‍, ഉമ്മുല്‍ ഹസം കോഡിനേറ്റര്‍, ബഷീര്‍ ദാരിമി, ശറഫുദ്ദീന്‍ മാരായമംഗലം, കെ.എം.സി.സി നേതാക്കളായ ഹസൈനാര്‍ കളത്തിങ്ങല്‍, ഹബീബ് റഹ്‌മാന്‍, കുട്ടൂസ മുണ്ടേരി, റസാക്ക് മുഴിക്കല്‍, ഗഫൂര്‍ കൈപ്പ മംഗലം, മുസ്തഫ, ശംസുദ്ദീന്‍ വെള്ളിക്കുളങ്ങര, സമസ്ത കേന്ദ്ര നേതാക്കള്‍, ഏരിയ നേതാക്കള്‍ , വളണ്ടിയര്‍ വിഭാഗം തുടങ്ങിയവര്‍ സംബന്ധിച്ചു .
സാദത്ത് കരിപ്പാക്കുളം