ഇസ്രയേൽ-ഹമാസ് യുദ്ധം: യുഎഇ പ്രസിഡന്റുമായും ബഹ്റൈനുമായും കൂടിക്കാഴ്ച നടത്തി ആന്റണി ബ്ലിങ്കൻ

ജിസിസി രാജ്യങ്ങളില്‍ ആന്റണി ബ്ലിങ്കണ്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച.

New Update
nlinkon.jpg

അബുദാബി: ഇസ്രായേല്‍ പാലസതീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ബഹ്റൈന്‍ ഡെപ്യൂട്ടി കിംഗ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവരുമായി കൂടിക്കാഴ്ച നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍.

Advertisment

ജിസിസി രാജ്യങ്ങളില്‍ ആന്റണി ബ്ലിങ്കണ്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. യുദ്ധം അവസാനിപ്പിക്കാന്‍ പ്രാദേശികവും അന്തര്‍ദേശീയവുമായി ഇടപെടല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകത യുഎഇ പ്രസിഡന്റ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ചൂണ്ടികാട്ടി. പ്രാദേശിക സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തി ന്യായവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിന് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് സജീവമായി പിന്തുടരേണ്ടതിന്റെ പ്രാധാന്യം ഇരുവരും ചര്‍ച്ച ചെയ്തു.

സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള എല്ലാ പ്രാദേശിക, ആഗോള ശ്രമങ്ങളെയും പിന്‍തുണക്കുന്നതായി ആന്റണി ബ്ലിങ്കനുമായുളള ചര്‍ച്ചയില്‍ ബഹ്‌റൈന്‍ ഡെപ്യൂട്ടി കിംഗ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പറഞ്ഞു. ഗാസ മുനമ്പില്‍ ഭക്ഷണവും വെള്ളവും, ചികില്‍സയും ഉള്‍പ്പെടെയുളള മാനുഷിക സഹായങ്ങള്‍ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടികാട്ടി. ഇതിനൊപ്പം നിരപരാധികളായ ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കണമെന്നും സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പറഞ്ഞു.

Antony blinken
Advertisment