/sathyam/media/media_files/JHt1iS8aj2OAb5KblRnk.jpg)
ജിദ്ദ: ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ, ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഗതാഗത നിയമ ലംഘനങ്ങളെ ഇലക്‌ട്രോണിക് രീതിയിൽ ബന്ധിപ്പിക്കൽ എന്നീ പദ്ധ്വതികൾക്ക് ജി സി സി ആഭ്യന്തര മന്ത്രിമാരുടെ യോഗം അംഗീകാരം നൽകി.
ഒമാനിൽ ചേർന്ന ഗൾഫ് ആഭ്യന്തര മന്ത്രിമാരുടെ നാൽപതാമത് യോഗത്തിൽ ഒമാൻ ആഭ്യന്തര മന്ത്രി ഹമൂദ് ബിൻ ഫൈസൽ അൽബൂസഈദി ജി സി സി ആഭ്യന്തര മന്ത്രിമാരുടെ നാൽപതാമത് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
അതേസമയം, തീരുമാനങ്ങൾ പ്രാബല്യത്തിൽ വരിക രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടി നൽകുന്ന അന്തിമാംഗീകാരത്തിന് ശേഷമായിരിക്കും. അടുത്ത സാധാരണ ജി സി സി ഉച്ചകോടി ഡിസംബറിൽ ആണ്. അതിന് ശേഷമായിരിക്കും ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ നടപ്പിൽ വരിക. ഏകീകൃത വിസ നടപ്പിലാവുന്നതോടെ ഒറ്റ വിസയിൽ ആറു ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ ടൂറിസ്റ്റുകൾക്ക് സാധിക്കും.
അക്രമം, ഭീകരവാദം, തീവ്രവാദം, അരക്ഷിതാവസ്ഥ, അതിർത്തി കടന്നുള്ള സംഘടിത കുറ്റകൃത്യങ്ങൾ എന്നിവ വെല്ലുവിളികളും അപകടസാധ്യതകളും ഉയർത്തുമ്പോൾ ഗൾഫ് സഹകരണ കൗൺസിലിന്റെ ഐക്യം പാലിക്കേണ്ടതും കൂട്ടായ പ്രവർത്തനം ശക്തിപ്പെടുത്തേണ്ടതും സുരക്ഷാ സഹകരണത്തിന്റെയും ഏകോപനത്തിന്റെയും നിലവാരം ഉയർത്തേണ്ടതും അനിവാര്യമാണെന്ന് യോഗത്തിൽ സംസാരിച്ച സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us