/sathyam/media/media_files/mtDjoEGziuQVTILlIs4t.jpg)
ജിദ്ദ: ദേശാടനക്കടൽപക്ഷികൾ അവിരാമം ചിറകടിച്ചെത്തുന്ന സൗദിയുടെ വടക്കൻ മേഖല പക്ഷിനിരീക്ഷകരുടെയും പ്രകൃതിസ്നേഹികളുടെയും ഇഷ്ടതീരങ്ങൾ ഉൾപ്പെടുന്നവയാണ്.
തബൂക്ക് മേഖലയിലെ തീരങ്ങൾ സീസണുകളിലായി 300 ലധികം ഇനം ദേശാടന കടൽപ്പക്ഷികളെ മാറോട് ചേർക്കാറുണ്ട്. തങ്ങളുടെ കുടിയേറ്റത്തിനും പ്രജനനത്തിനും അനുയോജ്യമായ ആവാസ വ്യവസ്ഥയായി അവ തബൂക്കിലെ ജലാശയങ്ങളെയും തീരത്തെയും ആകാശത്തെയും തിരഞ്ഞെടുക്കുന്നു. പതിവ് തെറ്റാത്ത ഈ കുടിയേറ്റം ഇത്തവണയും ഇവിടം നയനസുഖം കോരിച്ചറിയുന്നു.
/sathyam/media/media_files/bdMblliJJYyPLn0sYf7b.jpg)
അതേസമയം, തബൂക്കിൽ മാത്രം കാണപ്പെടുന്ന 80 ലധികം ഇനം പക്ഷികൾക്ക് പുറമെയാണ് ഒട്ടനവധി ഇനങ്ങൾ പിന്നെയുമെന്തുന്നത്.
ഇന്ന്, ഒക്ടോബർ 14, ഐക്യരാഷ്ട്ര സഭയുടെ ഗണനയനുസരിച്ച് ലോകം "ആഗോള ദേശാടന പക്ഷി ദിനം" ആചരിക്കുമ്പോൾ സൗദിയുടെ രാജ്യംപോലെ സുരക്ഷിതമായ പ്രകൃതിയിൽ ജീവജാലങ്ങളുടെ കണ്ണചിപ്പിക്കുന്ന കാഴ്ചയും കേളിയും സാമൂഹ്യ മാധ്യമങ്ങളിലൂടെ ശ്രദ്ധേയമാവുകയാണ്.
/sathyam/media/media_files/e8eScBJoRpKnCMl5ucZk.jpg)
പക്ഷികളുടെ ദേശാടനവുമായി ബന്ധപ്പെടുന്ന പാരിസ്ഥിതിക - പ്രകൃതിപരമായ കാര്യങ്ങൾ, പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ അവയുടെ പങ്ക്, വംശനാശഭീഷണി നേരിടുന്ന പ്രാദേശിക ജീവിവർഗങ്ങളെ പുനരധിവസിപ്പിക്കുന്നതിന്റെ പ്രാധാന്യം, പ്രകൃതി പരിസ്ഥിതിയിൽ ജൈവവൈവിധ്യം പുനഃസ്ഥാപിക്കൽ, അതിനുള്ള അനുകൂല സാഹചര്യങ്ങളൂം കാര്യങ്ങളും വര്ധിച്ചതോതിൽ പരിരക്ഷിക്കൽ പാരിസ്ഥിതിക സന്തുലിതാവസ്ഥയും ഏകീകൃത സുസ്ഥിരതയും തുടങ്ങിയ ആശയങ്ങൾ എന്നിവ മാനവ ശ്രദ്ധയിൽ കൊണ്ടുവരാനാണ് ദേശാടനപ്പക്ഷി ദിനം ആചരിക്കുന്നത്.
/sathyam/media/media_files/RgDCmEcTujUq0zKXJKJW.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us