റിയാദ്: ഒഐസിസി സൗദി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി സത്താർ കായംകുളം റിയാദിൽ വച്ച് (56 ) മരണപ്പെട്ടു. പക്ഷാഘാതത്തെ തുടർന്ന് മൂന്നു മാസമായി റിയാദ് കിംഗ് സഊദ് മെഡിക്കൽ സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. വിദഗ്ദ്ധ ചികിത്സക്കായി നാട്ടിലേക്ക് വരാനിരിക്കെയായിരുന്നു മരണം.
മുപ്പത് വർഷത്തോളമായി റിയാദിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജീവ കാരുണ്യ രംഗത്ത് സജീവമായിരുന്നു സത്താർ. ഒഐസിസിയുടെ റിയാദിലെ പ്രവർത്തനങ്ങൽക്ക് മുഖ്യ പങ്കുവഹിച്ചയാളാണ് സത്താർ കായംകുളം.
റിയാദിലെ മുഖ്യധാരാ സംഘടനകളുടെ പൊതുവേദിയായ എൻ ആർ കെ ഫോറത്തിന്റെ വൈസ് ചെയര്മാൻ, പ്രാദേശീക സംഘടനകളുടെ പൊതുവേദിയായ ഫോകയുടെ ചെയർമാൻ, കായംകുളം പ്രവാസി അസോസിയേഷന്റെ രക്ഷാധികാരി, എംഇഎസ് റിയാദ് ചാപ്റ്റർ സ്കോളർഷിപ്പ് വിംഗ് കൺവീനർ എന്നി പദവികളും സത്താർ വഹിച്ചിരുന്നു.