മുൻ മന്ത്രി വി സി കബീർ ഉംറ നിർവഹിക്കാനെത്തി; ജിദ്ദയിലെ കോൺഗ്രസ് നേതാക്കൾ ജിദ്ദാ വിമാനത്താവളത്തിൽ സ്വീകരിച്ചു

New Update
H

ജിദ്ദ : ഗാന്ധി ദർശൻ സമിതി സംസ്ഥാന ചെയർമാനും കോൺഗ്രസ്സ് പാലക്കാട് ജില്ലയുടെ സാമൂന്നതനായ നേതാവും മുൻ ആരോഗ്യ വകുപ്പ് മന്ത്രികൂടിയായ വി സി കബീർ വിശുദ്ധ ഉംറ നിര്വഹിക്കാനെത്തി.

Advertisment

ഒ ഐ സി സി ജിദ്ദ റീജ്യണൽ കമ്മറ്റി പ്രസിഡന്റ് കെ ടി എ മുനീറിന്റെ നേതൃത്വത്തിൽ ജിദ്ദ ഇന്റർ നേഷ്ണൽ എയർപോർട്ടിൽ അദ്ദേഹത്തെ എതിരേറ്റു. സെക്രട്ടറിമാരായ ഇല്യാസ് പാലക്കാട്‌, സാദിക്ക് എന്നിവരും കൂടെ ഉണ്ടായിരുന്നു.

"ഉംറ നിർവഹിക്കാനായി ഈ പുണ്യ ഭൂമിയിൽ വീണ്ടും എത്തിപ്പെടാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്": വി സി കബീർ പറഞ്ഞു. കേരളത്തിൽ നിന്ന് ജോലി തേടി വന്ന്, ഒഴിവ് വിലയായി കിട്ടുന്ന ചുരുങ്ങിയ സമയം സംഘടനാ പ്രവർത്തനങ്ങളിൽ സജീവമാവുന്ന സംഘടനാ പ്രവർത്തകരെ കാണുമ്പോൾ ഏറെ അഭിമാനമാണെന്നും ഫൈസ്ബുക്ക് ലൈവിലൂടെ നൽകിയ സന്ദേശത്തിൽ അദ്ദേഹം ആവേശപൂർവം പറഞ്ഞു. 

സൗദി വെസ്റ്റേൺ റീജ്യണൽ കമ്മറ്റി പ്രസിഡന്റ് കെ ടി എ മുനീറിനോപ്പം ഐ സി സിയുടെ സ്ഥാപക നേതാവ് അബ്ബാസ് ചെമ്പൻ, ഗ്ലോബൽ കമ്മറ്റി മെമ്പർ അലി തേക്ക്തോട്, ജിദ്ദ കമ്മറ്റി സെക്രട്ടറി മുജീബ് തൃത്താല, ഫൈസൽ തങ്ങൾ എന്നിവരും കോൺഗ്രസ് നേതാവിനെ ഷാൾ അണിയിച്ചു. അഞ്ചു ദിവസത്തെ മക്കാ വാസവും ഉംറയും രണ്ടു ദിവസത്തെ മദീന സന്ദർശനവുംകഴിഞ്ഞ് ഇരുപത്തൊന്നിന് അദ്ദേഹം നാട്ടിലേക്ക് തിരിക്കും.

Advertisment