ഇന്ത്യന്‍ സ്‌കൂള്‍ പേരന്റ്‌സ് ഫോറം നിലവില്‍ വന്നു

New Update
indian

മനാമ: ബഹറിനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ ഐഎസ്പിഎഫ് നിലവില്‍വന്നു. ഒക്ടോബര് 29 നു ചേര്‍ന്ന യോഗത്തില്‍വച്ചു നിലവിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുള്ള ഐഎസ്പിപി  എന്ന കൂട്ടായ്മ നിരുപാധികമായി ലയിച്ചു കൊണ്ടു ഐഎസ്പിഎഫ് എന്ന പേരില്‍ പ്രവര്‍ത്തിക്കാന്‍ ധാരണയായി.

Advertisment

ശ്രീധര്‍ തേറമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, ജൈഫര്‍ മദനി, പങ്കജ് നാഭന്‍ തുടങ്ങി പ്രമുഖ ഐഎസ്പിപി നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ വെച്ചു മുതിര്‍ന്ന പ്രവാസിയും മുന്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാനുമായിരുന്ന ഡോക്ടര്‍ ചെറിയാനെ ഉപദേശകസമിതി അധ്യക്ഷനാക്കികൊണ്ടു വിപുലമായ ഒരു കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

ഇന്ത്യന്‍ സ്‌ക്കൂളിന്റെ സമഗ്ര വളര്‍ച്ചക്ക് കാലോചിതമായ പരിഷ്‌കരണം കൊണ്ടുമാത്രമേ സാധ്യമാവൂ എന്നും,അനിവാര്യമായ ഒരു മാറ്റം ഉടനെ നടന്നില്ലെങ്കില്‍ എല്ലാവരുടെയും അഭിമാനമായ ഈ സ്ഥാപനം സാധാരണക്കാരായ ഇന്ത്യന്‍ സമൂഹത്തിനു നഷ്ടപ്പെടും എന്നും യോഗം വിലയിരുത്തി.

ഉത്തരവാദിത്തമുള്ള സാമൂഹ്യപ്രവര്‍ത്തനമായികണ്ടുകൊണ്ടു അനിവാര്യമായ ഈ മാറ്റത്തിന്റെ ആവശ്യകത രക്ഷിതാക്കളെയും മറ്റു അഭ്യുദയകാംക്ഷികളെയും ബോധ്യപ്പെടുത്താനും, രക്ഷിതാക്കളല്ലാത്ത കാലാവധി കഴിഞ്ഞും സാങ്കേതികത്വം പറഞ്ഞു തുടരുന്ന നിലവിലെ കമ്മിറ്റി ഉടനെ പിരിച്ചുവിട്ടു യഥാര്‍ത്ഥ രക്ഷിതാക്കളുടെ ഒരു തെരഞ്ഞെടുപ്പിന് വേദി ഒരുക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

പ്രവര്‍ത്തിപരിചയവും ഉന്നതയോഗ്യതയുമുള്ള അദ്ധാപകരും മികച്ച പഠനമുറികള്‍ മറ്റു വിശ്രമ ,കലാ കായിക സംവിധാനങ്ങള്‍,അഴിമതിരഹിത ഭരണസംവിധാനം കൂടാതെ ആര്‍ജ്ജവത്തോടെ തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ്, ഇവയെല്ലാം ഒത്തുചേര്‍ന്ന ഒരു സംവിധാനത്തിനു മാത്രമേ അത്യന്തം മല്‍സരം നേരിടുന്ന വര്‍ത്തമാനകാല വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിലനില്‍പ്പുള്ളൂ എന്ന യാഥാര്‍ഥ്യം മനസിലാക്കി രക്ഷിതാക്കളെ അണിനിരത്തി പുതിയൊരു സംവിധാനം നിലവില്‍ വരുത്താന്‍ കൂട്ടായി പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.

ചന്ദ്രബോസ് ,ദീപക് മേനോന്‍, എബ്രഹാം സാമുവേല്‍ ,ബെന്നി വര്‍ക്കി,കെ ആര്‍ നായര്‍ ,സുനിത എസ് കുമാര്‍ ,ജയശങ്കര്‍ ,അനില്‍ ഐസക് ,പ്രവീഷ് ,ഫൈസല്‍ ,ജമാല്‍ , ലിന്‍സണ്‍ ,രാജേഷ്,ജയപ്രകാശ് ,പ്രമോദ് രാജ് ,സുനില്‍ ,ശ്രീജിത്ത്,അജേഷ് ,റിയാസ് ,ജമാലുദ്ധീന്‍ ,രതീഷ്,അനില്‍കുമാര്‍ ,മനോജ്കുമാര്‍ ,സുധീഷ്,വിഷ്ണു ,മനാഫ് ,രതിന്‍ ,ഷാജി കാര്‍ത്തികേയന്‍ ,ഐസക് ജോണ്‍ ബോബി,മനു തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment