ഇന്ത്യൻ സ്കൂൾ പാരന്റ്സ് ഫോറം ജിദ്ദ ( ഇസ്പാഫ് ) മാതാപിതാക്കൾക്കുള്ള 'പരെന്റ്സ് എക്സലെൻസ് അവാർഡുകൾ' വിതരണം ചെയ്തു

New Update
jid

ജിദ്ദ:   ഇന്ത്യൻ സ്കൂൾ പാരന്റ്സ്  ഫോറം ജിദ്ദ  ( ഇസ്പാഫ് ) മാതാപിതാക്കൾക്കുള്ള  'പരെന്റ്സ് എക്സലെൻസ് അവാർഡുകൾ' വിതരണം ചെയ്തു.  

Advertisment

2023 മാർച്ച് ഏപ്രിൽ മാസങ്ങളിലായി നടന്ന പത്ത്‌, പന്ത്രണ്ട് ക്ലാസ് സി.ബി.എസ്‌.ഇ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ജിദ്ദ വിദ്യാർത്ഥികളുടെ  രക്ഷിതാക്കളെ അവരുടെ  ആത്മാർത്ഥമായ പരിശ്രമത്തിനും  വർഷങ്ങളായി മക്കൾക്ക് നൽകിവരുന്ന  അകമഴിഞ്ഞ പിന്തുണക്കുമുള്ള അർഹതയുടെ അംഗീകാരമായിട്ടാണ് കാലങ്ങളായി *ഇസ്പാഫ് ' ഏർപ്പെടുത്തി വിതരണം ചെയ്തുവരുന്ന പരെന്റ്സ് എക്സലെൻസ് അവാർഡുകൾ' നൽകി ആദരിച്ചത്  .    

പന്ത്രണ്ടാം  ക്ലാസ് പൊതു പരീക്ഷയിൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ നിന്നുളള വിവിധ സ്ട്രീമുളിലുള്ള ആദ്യ മൂന്ന് സ്ഥാനക്കാരുടെയും  (12 പേർ ) - പത്താം ക്ലാസ് പരീക്ഷയിൽ 95% അതിനു മുകളിൽ മാർക്ക് നേടിയ 22കുട്ടികളുടെയും മാതാപിതാക്കളെ ആദരിച്ചു. എഞ്ചിനീയർ മുഹമ്മദ് കുഞ്ഞിയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പ്രോഗ്രാമിൽ  ഇസ്പാഫ് പ്രസിഡന്റ് ഡോക്ടർ: മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിച്ചു. 

വിദ്യാർഥികൾ അവരുടെ ഉന്നത പഠന മേഖല ചെറിയ ക്ലാസ്സുകളിൽ നിന്നും മനസ്സിൽ കുറിച്ചിട്ടു അതിനുള്ള പ്രയത്നം തുടങ്ങണം എന്നും മാതാപിതാക്കളുടെ ഇഷ്ട്ടം അല്ല കുട്ടികളുടെ താല്പര്യം ആണ് പ്രധാനം എന്നും പ്രോഗ്രാമിൽ മുഖ്യാഥിതി ആയിരുന്ന ഐ ഐ സ് ജെ പ്രിൻസിപ്പൽ ഡോക്ടർ: മുസഫ്ഫർ ഉത്‌ഘാടന പ്രസംഗം നിർവ്വഹിച്ചുകൊണ്ട്‌ കുട്ടികളെ ഓർമിപ്പിച്ചു.

പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാത്ഥികൾ തന്റെ സഹപാഠികൾക്ക് പഠന വിഷയത്തിൽ എന്നും ഒരു സഹായം ആയി വർത്തിക്കണം എന്ന് ഇന്ത്യൻ സ്കൂൾ ഗേൾസ് സെക്ഷൻ വൈസ് പ്രിൻസിപ്പൽ മിസ് ഫറാഹ് വിദ്യാർത്ഥികൾക്കുള്ള സന്ദേശം ആയി ഓർമിപ്പിച്ചു. ഇസ്പാഫ് പരെന്റ്സ് അവാർഡ് വേറിട്ട് നിൽക്കുന്ന ഒന്നാണെന്നും മുടങ്ങാതെ അവാർഡ് വിതരണത്തിൽ പങ്കെടുക്കാറുണ്ട് എന്നും വി  പി  അഭിമാനത്തോടെ പറഞ്ഞു. പത്താം ക്ലാസ് പരീക്ഷയിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് പ്രിൻസിപ്പലും വി പി  യും ചേർന്ന് അവാർഡുകൾ വിതരണം ചെയ്തു.

പന്ത്രണ്ടാം ക്ലാസ്സിൽ നാല് സ്ട്രീമുകളിൽ ആയി 12 കുട്ടികളുടെ രക്ഷിതാക്കൾ അവാർഡിന് അർഹരായി. സയൻസ് സ്ട്രീമിൽ ഗണേഷ് മാധവ് രാജേഷ് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയപ്പോൾ ലിസബെത് മറിയം സോണി, സായ്‌ന ലത്തിഫ്  യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തിന് അർഹരായി. കോമേഴ്‌സ് സ്ട്രീം-I ഇമാദ് ഷദബ്‌ ഒന്നാം സ്ഥാനം നേടുകയും രണ്ടും മൂന്നും സ്ഥാനത്തിന്  മുഹമ്മദ് അബ്രാർ , നദീം യഥാക്രമം അർഹരാവുകയും ചെയ്തു.

ഹ്യൂമാനിറ്റീസ് ഗേൾസ് വിഭാഗത്തിൽ പട്ടേൽ മുനിസ ഷൗക്കത്ത്ബായി ഒന്നാം സ്ഥാനത്തിന് അര്ഹരായപ്പോൾ രണ്ടാം സ്ഥാനത്തിന്  ഷായ്‌സയും മൂന്നാം  സ്ഥാനത്തിന്  അലീന മുഹമ്മദും അർഹരായി. കോമേഴ്‌സ്-II വിഭാഗത്തിൽ ഹാതിം അലി നല്ലട്ടു തൊടിക ഒന്നാം സ്ഥാനത്തിന് അർഹനായി. രണ്ടും മൂന്നും സ്ഥാനത്തിന് യഥാക്രമം മറിയം അതീഖും നിഫ്‌ല വരങ്ങോടനും അർഹരായി .

പത്താം ക്ലാസ് പരീക്ഷയിൽ 95% അതിനു മുകളിൽ മാർക്ക് ലഭിച്ച 22 കുട്ടികളുടെ രക്ഷിതാക്കൾ അവാർഡിന് അർഹരായി. 97.8% മാർക്ക് നേടി വിശാൽ രാമപുരത്തും മുഹമ്മദ് അർഹം ഇജ്‌ലാൽ അഹമ്മദും ഒന്നാം സ്ഥാനം നേടി. 97.6% മാർക്ക് നേടി അനീഷ് മഹേഷ് ദിയോധർ രണ്ടാം സ്ഥാനവും 97.4 മാർക്ക് നേടി സമൻ എരചമ്പട്ട്‌ മൂന്നാസ്ഥാനവും നേടി. 

2021 മുതൽ തുടങ്ങിയ പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവ് കാണിച്ച, കുട്ടികൾക്ക് ഉള്ള അവാർഡിന് ഈ വര്ഷം 85% അതിനു മുകളിലും മാർക്ക് നേടുകയും അതോടൊപ്പം സ്പോർട്സ് ആർട്സ് മേഖലയിൽ കഴിവ് തെളിയിക്കുകയും ചെയ്ത 10 പേർ  അർഹരായി കൂടാതെ ഇസ്പാഫ് ഭാരവാഹികളുടെ മക്കളിൽ പത്താം ക്ലാസ് പന്ത്രണ്ടാം ക്ലാസ് വിജയിച്ച മൂന്ന് കുട്ടികൾകളെ "ഔട്‍സ്റ്റാന്ഡിങ്" അവാർഡ് നൽകി ആദരിച്ചു.

സീസൺ റെസ്റ്റോറൻറ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ അജി ഡി പിള്ളൈ ഓപ്പറേഷൻ മാനേജർ ജാസ് സൊല്യൂഷൻസ് , ശരീഫ് അറക്കൽ എം ഡി ബ്രേവ് ഹാർബർ ലോജിസ്റ്റിക്സ് , ലത്തീഫ് കാപ്പുമ്മൽ എം ഡി എൻകംഫോര്ട്സ്, ഇസ്പാഫ് ഉപദേശകർ നാസർ ചാവക്കാട്, സലാഹ് കാരാടൻ,  മായിൻകുട്ടി, ജെ സി ഡബ്ല്യൂ സി എക്സിക്യൂട്ടീവ് അംഗങ്ങൾ മറ്റു ഇസ്പാഫ് എക്സിക്യൂട്ടീവ് അംഗങ്ങളും അവാർഡ് വിസ്തരണത്തിൽ പങ്കുചേർന്നു. 

പ്രോഗ്രാം കൺവീനർമാരായ എഞ്ചിനീയർ മജീദ് , ഷാഹിർഷാ നജീബ്  വെഞ്ഞാറമൂട് വൈസ് പ്രസിഡന്റ് മുഹമ്മദ് യൂനസ് എന്നിവരുടെ  നേതൃത്വത്തിൽ അരങ്ങേറിയ പരിപാടിയിൽ എക്സിക്യൂട്ടീവ് അംഗങ്ങളുടെ സജീവ സാനിധ്യം ഉണ്ടായി.  ജ്ജുനൈദ മജീദ് ,നുഹ റഫീഖ് എന്നിവർ പ്രോഗ്രാം അവതാരകരായിരുന്നു. ഫെല്ല ഫാത്തിമ ഖുർആൻ പാരായണം നിർവഹിച്ചു. അൻവർ ഷജ നന്ദി  പ്രകാശിപ്പിച്ചു.

Advertisment