ജനത കൾച്ചറൽ സെന്റർ സ്വീകരണം നല്കി

New Update
janata

മനാമ: ഹൃസ്വ സന്ദർശനാർത്ഥം ബഹ്റൈനിൽ എത്തിയ മാതൃഭൂമി പത്രത്തിന്റെ ഡൽഹി ബ്യൂറോ ചീഫ് ആയിരുന്ന എൻ.അശോകനും (നിലവിലെ മാതൃഭൂമി റെപ്റസെന്റീവ്) ആർ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് ആയ എം.വി.ശ്രേയസ് കുമാറിന്റെ സെക്രട്ടറി നന്ദകുമാറിനും ബഹ്റൈൻ ജനത കൾച്ചറൽ സെന്റർ സ്വീകരണം നൽകി.

Advertisment

മനാമ കെ സിറ്റി ഹാളിൽ വെച്ച് നടത്തിയ പരിപാടിയിൽ ജെ.സി.സി ബഹ്റൈൻ ഘടകം സെക്രട്ടറി  നികേഷ്  വരാപ്റത്ത് സ്വാഗതം ചെയ്ത പരിപാടിയിൽ  പ്രസിഡന്റ് നജീബ് കടലായി അദ്ധ്യക്ഷത വഹിച്ചു.

അഥിതികൾക്ക് ഉപഹാരം നല്കലും ഷാൾ അണിയിക്കലും എല്ലാ മെമ്പർമാരും ചേർന്ന് നല്കി. ബഹ്റൈൻ മാതൃഭൂമി ലേഖകൻ അശോക് കുമാർ, ജെ.സി.സ. ബഹ്റൈൻ നേതാക്കളായ ജയരാജ്, ദിനേശൻ,ഷൈജു,സുരേന്ദ്രൻ, സന്തോഷ് മേമുണ്ട,ജയപ്രകാശ്,പവിത്രൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

എൻ. അശോകനും നന്ദ കുമാറും സ്വീകരണത്തിന് നന്ദി പറഞ്ഞ് കൊണ്ട് സംസാരിച്ചു. ജിബിൻ, സുരേഷ്, വിപിൻ, വിജേഷ്, വിനോദൻ, ശശി, സുരേഷ് ബാബു, രാജൻ, സുരേഷ്. പി.ടി. തുടങ്ങിയവർ പരിപാടിക്ക്  നേതൃത്വം നല്കി.

Advertisment