വയനാട് സ്വദേശിയായ ഉംറ തീർത്ഥാടകയൂടെ മൃതദേഹം മക്കയിൽ ഖബറടക്കി

New Update
Untitled

മക്ക:   വിശുദ്ധ ഉംറ നിർവഹിക്കാൻ  എത്തിയ മലയാളി തീർത്ഥാടക മക്കയിൽ മരണപ്പെട്ടു.   വയനാട്, ബീനാച്ചി സ്വദേശിനി  പാത്തുമ്മ (64) ആണ് മരിച്ചത്.   ഇവരുടെ മൃതദേഹം നടപടികൾക്ക് ശേഷം വ്യാഴാഴ്ച മക്കയിൽ തന്നെ ഖബറടക്കി.

Advertisment

ഭർത്താവ്: വലിയ കുന്നൻ മൊയ്‌തീൻകുട്ടി ഹാജി.  മക്കൾ:   സെക്രട്ടറിയേറ്റിൽ ജോലി ചെയ്യുന്ന അബ്ദു റസാഖ്‌, ലണ്ടനിൽ ജോലി ചെയ്യുന്ന ബഷീർ.

ചൊവ്വാഴ്ച അർദ്ധ രാത്രി കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം.   ശ്വാസ തടസ്സം സംബന്ധിയായ അസുഖങ്ങൾക്ക് ഇതേ  ആശുപത്രിയിൽ ചികിത്സയിലായിരുന്നു  പാത്തുമ്മ.

മരണാനന്തര നടപടികൾക്ക്  മക്ക ഐ സി എഫ്  വെൽഫയർ ടീം പ്രവർത്തകരായ  ജമാൽ കക്കാട്, റഷീദ് അസ്ഹരി, അഷ്‌റഫ്‌ വയനാട്, ഹനീഫ് അമാനി, അബൂബക്കർ മിസ്ബാഹി, സൈദലവി സഖാഫി, ഉമർ ഹാജി, മുജീബ് വയനാട്, റഷീദ് വയനാട്, ഷമീർ വയനാട് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment