ജിദ്ദ: കെ ഡി പി എ (കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ) ഒൻപതാമത് വാർഷികം 'വസന്തോത്സവം 2023' വർണാഭമായ വിവിധ കലാപരികളോടെ നാളെ (വെള്ളി, നവംബർ 17) അരങ്ങേറും.
വൈകുന്നേരം ആറിന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിലാണ് "വസന്തോത്സവം 2023". നാട്ടിൽ നിന്നെത്തിയ അഞ്ചു പ്രമുഖ കലാകാരന്മാരുടെ കലാ പരിപാടികളും കെ ഡി പി എ അംഗങ്ങൾ, കുട്ടികൾ, ജിദ്ദയിലെ പ്രശസ്ത കലാകാരന്മാർ എന്നിവർ അവതരിപ്പിക്കുന്ന ഇനങ്ങളും വേദിയിലെത്തും.
പരിപാടിയിൽ പങ്കെടുക്കാനുള്ള കലാകാരന്മാരായ തങ്കച്ചൻ വിതുര, അഖിൽ കവലയൂർ, സുമേഷ് അയിരൂർ, അൻസു കോന്നി, സുമി അരവിന്ദ് എന്നിവർ ജിദ്ദയിലെത്തിച്ചേർന്നു.
ഇവർക്ക് എയർപോർട്ടിൽ ഭാരവാഹികൾ സ്വീകരണം നൽകി. പരിപാടിയിൽ കോൺസൽ ജനറൽ മുഖ്യാതിഥിയായി പങ്കെടുക്കും.