"കേളി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാരം": വിതരണം പൂർത്തിയായി

New Update
keli

റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെയും കുടുംബവേദിയുടെയും അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ, 2022 - 23 ലെ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാര വിതരണം പൂർത്തിയായി. നിപ്പാ ഭീഷണിയെ തുടർന്ന് മാറ്റിവെച്ച കോഴിക്കോട് ജില്ലയിലെ പുരസ്‌ക്കാരം  ബുധനാഴ്ച കേരളാ പ്രവാസി സംഘം സംസ്ഥാന കമ്മറ്റി അഗം സിവി ഇഖ്ബാൽ വിതരണം ചെയ്തു.

Advertisment

കോഴിക്കോട് ഇന്റോർ സ്റ്റേഡിയം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സിപിഐഎം ചേവായൂർ ലോക്കൽ സെക്രട്ടറി ടികെ വേണു അധ്യക്ഷത വഹിച്ചു. കേളി മുൻ സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ, കേളി രക്ഷാധികാരി അംഗമായിരുന്ന സുരേന്ദ്രൻ ആനവാതിൽ, കേളി മുൻ അംഗം സുരേഷ് മണ്ണൂർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കേളി മെമ്പർ ബഷീർ സന്നിഹിതനായിരുന്നു.

കോഴിക്കോട് ജില്ലയിൽ നിന്നും 22 കുട്ടികളാണ് പുരസ്‌കാരത്തിന് അർഹരായത് പത്താം ക്ലാസ്സിലും പ്ലസ് ടു വിലും തുടർപഠനത്തിന്ന് യോഗ്യത നേടിയ കേളി അംഗങ്ങളുടെ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിനായി ഏർപ്പെടുത്തിയതാണ് 'കേളി എജ്യൂക്കേഷണൽ ഇൻസ്‌പരേഷൻ അവാർഡ്' അഥവാ കിയ. മൊമെന്റോയും ക്യാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്കാരം.

സംസ്ഥാന തലത്തിൽ പത്താം ക്ലാസ് വിഭാഗത്തിൽ 129, പ്ലസ് ടു  വിഭാഗത്തിൽ 99 എന്നിങ്ങനെ 228 കുട്ടികൾ ഈ അധ്യയനവർഷം പുരസ്‌കാരത്തിന് അർഹരായിട്ടുള്ളത്. 13 ജില്ലകളിലെയും വിതരണം നേരത്തെ പൂർത്തിയാക്കിയിരുന്നു.

ചടങ്ങിൽ കേളി മുൻ കേന്ദ്രകമ്മറ്റി അംഗം ഹസ്സൻ കോയ സ്വാഗതവും ബത്ഹ എരിയ മുൻ വൈസ് പ്രസിഡണ്ട് ചേക്കുട്ടി കൊടുവള്ളി നന്ദിയും പറഞ്ഞു.

Advertisment