അഫ്സൽ നിസാറിന് കേളി യാത്രയയപ്പ് നൽകി

New Update
riyadkeli

റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി ബദിയ ഏരിയാ കമ്മിറ്റി അംഗവും, ബദിയ യൂണിറ്റ് സെക്രട്ടറിയുമായ അഫ്സൽ നിസാറിന് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

Advertisment

കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷത്തോളമായി ബദിയയിലെ ഒരു താക്കോൽക്കടയിൽ ജോലി ചെയ്തു വന്നിരുന്ന അഫ്സൽ  നിസ്സാർ കൊല്ലം ജില്ലയിലെ പള്ളിമുക്ക് സ്വദേശിയാണ്.

കേളി ബദിയ ഏരിയാ കമ്മിറ്റി ഓഫീസിൽ ഒരുക്കിയ യാത്രയയപ്പ് യോഗത്തിൽ ഏരിയാ ആക്റ്റിംഗ് പ്രസിഡന്റ് സത്യവാൻ അധ്യക്ഷത വഹിച്ചു.

ഏരിയാ സെക്രട്ടറി കിഷോർ ഇ നിസാം സ്വാഗതം പറഞ്ഞു. ഏരിയ രക്ഷാധികാരി ആക്റ്റിംഗ് കൺവീനർ റഫീഖ് പാലത്ത്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രദീപ് ആറ്റിങ്ങൽ, നിസാറുദ്ധീൻ, ഏരിയ ട്രഷറർ മുസ്തഫ വളാഞ്ചേരി, ഏരിയ ജോയിന്റ് സെക്രട്ടറിമാരായ സരസൻ, ഷാജി.കെ.എൻ, ഏരിയാ ജോയിന്റ് ട്രഷറർ ജർനെറ്റ് നെൽസൺ, യൂണിറ്റ് പ്രസിഡന്റ് വിജയൻ, സെക്രട്ടറി ഹക്കീം റാവൂത്തർ, ഏരിയാ കമ്മിറ്റി അംഗങ്ങളായ ഫൈസൽ നിലമ്പൂർ, നിയാസ്, മുരളി, സുവൈദി യൂണിറ്റ് അംഗം ധർമ്മൻ, ബദിയ യൂണിറ്റ് അംഗങ്ങളായ മണിയൻ, രവി,ബൈജു കുമാർ, ഷുബ്ര യൂണിറ്റ് പ്രസിഡന്റ് ദിനേശൻ, രതീഷ് രമണൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഏരിയാ കമ്മിറ്റിയുടെ ഉപഹാരം കിഷോർ ഇ നിസാമും, യൂണിറ്റിന്റെ ഉപഹാരം ഹക്കീം റാവൂത്തറും കൈമാറി. അഫ്സൽ നിസാർ യാത്രയയപ്പിന് നന്ദി പറഞ്ഞു.

Advertisment