/sathyam/media/media_files/0WZnobHKMS22jaSBhk2Z.jpg)
ജിദ്ദ / തിരുനെല്ലി: റിയാദിലെ കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളന പ്രഖ്യാപനമായ 'ഹൃദയപൂർവ്വം കേളി'യുടെ (ഒരു ലക്ഷം പൊതിച്ചോർ വിതരണ പദ്ധതി) ഭാഗമായി തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബഡ്സ് പാരഡൈസ് സെപഷ്യൽ സ്ക്കൂളിലെ കുട്ടികൾക്കുള്ള ഭക്ഷണ വിതരണോദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു.
വാർഡ് മെമ്പർ വസന്തകുമാരി അധ്യക്ഷയായ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിമല, പൊതുപ്രവർത്തകരായ ബിജു കുഞ്ഞിമോൻ, സക്കീർ, കേളി കലാസാംസ്കാരിക വേദി മുസഹ്മിയ ഏരിയ കമ്മിറ്റി അംഗം നൗഷാദ്, എന്നിവർ സംസാരിച്ചു. കേളി മുൻ പ്രവർത്തകൻ പൗലോസ് സ്വാഗതവും ബഡ്സ് സ്കൂൾ അദ്ധ്യാപകൻ ആഷിഖ് നന്ദിയും പറഞ്ഞു.
സമൂഹത്തിൻ്റെ പ്രത്യേക പരിഗണനയും പരിചരണവും ലഭിക്കേണ്ടവരെ ചേർത്തു നിർത്തി അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവരോടൊപ്പം ചേർന്ന് കേരളത്തിലുടനീളം ഒരു ലക്ഷം പൊതിച്ചോർ വിതരണം ചെയ്യുന്ന പദ്ധതിയാണ് 'ഹൃദയപൂർവ്വംകേളി'. അഗതി, അനാഥ മന്ദിരങ്ങളിലും, മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനങ്ങളിലുമാണ് പദ്ധതിയിൽ നിന്നും ഭക്ഷണം നൽകി വരുന്നത്.
കഴിഞ്ഞ നാലു വർഷമായി വയനാട് ജില്ലയിലെ തിരുനെല്ലി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഭിന്നശേഷി വിദ്യാലയത്തിൽ അൻപത് കുട്ടികളാണ് പഠിക്കുന്നത്. വിവിധ തരത്തിൽ വൈകല്യങ്ങളുള്ള കുട്ടികൾ ഭൂരിഭാഗവും ആദിവാസി മേഖലയിൽ നിന്നുള്ളവരാണ്. കുടുംബശ്രീയുടെ മേൽനോട്ടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
ഇവിടെ രണ്ടാഴ്ചത്തെ ഭക്ഷണമാണ് കേളി വിതരണം ചെയ്യുന്നത്. വിവിധ തരത്തിൽ കഴിവുകൾ പ്രകടിപ്പിക്കുന്ന കുട്ടികൾ കേരളീയം പരിപാടിയിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ തിരഞ്ഞെടുത്ത സ്കൂളു കൂടിയാണ് തിരുനെല്ലി ബഡ്സ് പാരഡൈസ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us