അബ്ബാസിയ : കുവൈറ്റ് എറണാകുളം റസിഡന്‍സ് അസോസിയേഷന്‍( കേര ) ഈ വര്‍ഷത്തെ ഓണാഘോഷം 'ഈ ഓണം നല്ലോണം 2023' എന്ന പേരില്‍ സെപ്റ്റംബര്‍ 15ന് വെള്ളിയാഴ്ച അബ്ബാസിയിലുള്ള ഓക്‌സ്‌ഫോര്‍ഡ് പാക്കിസ്ഥാന്‍ സ്‌കൂളില്‍ സംഘടിപ്പിച്ചു.
ഡോ. അമീര്‍ അഹമ്മദ് ( ഡോക്ടേഴ്‌സ് ഫോറം മുന്‍ പ്രസിഡന്റ് ) ഉദ്ഘാടനം ചെയ്ത പരിപാടി കേര പ്രസിഡണ്ട് ബെന്നി കെഒ അധ്യക്ഷത വഹിച്ചു.
/sathyam/media/media_files/XhmZ0C6XOPeKNH3fgcIO.jpg)
പ്രോഗ്രാം കണ്‍വീനര്‍ ആന്‍സന്‍ പത്രോസ് സ്വാഗതം പറയുകയും വനിതാ വേദി കണ്‍വീനര്‍ ഡെയ്‌സി ബെന്നി ആശംസകള്‍ അര്‍പ്പിക്കുകയും ജനറല്‍ സെക്രട്ടറി രാജേഷ് മാത്യു നന്ദി പറയുകയും ചെയ്തു.
'ഈ ഓണം നല്ലോണം 2023' കുവൈറ്റിലെ സ്‌കൂളുകളില്‍ നിന്ന് ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുകയും ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സെബാസ്റ്റ്യന്‍, ബിജു, അനില്‍കുമാര്‍, ജേക്കബ്, അനില്‍ എസ്പി, ലിസ്റ്റി ആന്‍സന്‍, നൈജില്‍ എന്നിവര്‍ കുട്ടികള്‍ക്ക് മെഡലും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
തുടര്‍ന്ന് നാട്ടില്‍ നിന്ന് വന്ന പിന്നണി ഗായകനായ പ്രകാശ് സാരംഗിന്റെയും, നടനും, മിമിക്രി കലാകാരനുമായ രാജേഷ് കടവന്ത്രയുടെയും കുവൈറ്റിലെ പ്രമുഖ മ്യൂസിക് ബാന്‍ഡ് ആയ ഡിലൈറ്റും കൂടി അവതരിപ്പിച്ച ഗാനമേളയും, മിമിക് ഷോയും ഉണ്ടായിരുന്നു.
/sathyam/media/media_files/dHn896m9FopVNzV8Wb3Q.jpg)
കലാസദന്‍ അവതരിപ്പിച്ച നാടന്‍ പാട്ട്, തെയ്യം കൂടാതെ കേര കുടുംബാംഗങ്ങളുടെ ഗാനമേളയും പരിപാടിക്ക് മാറ്റുകൂട്ടി.