"ഫലസ്തീനിൽ , ഇസ്രായേലിൻ്റെ ചട്ടമ്പിത്തരത്തിന് മുമ്പിൽ ലോകം മുട്ട് മടക്കരുത്": ജിദ്ദ കെ എം സി സി

New Update
kmcc

ജിദ്ദ:  നിരായുധരും നിസ്സഹായരുമായ ഫലസ്തീനികളെ നിർദയം കൊന്നൊടുക്കുന്ന ഇസ്രായേൽ ഭീകരതക്ക് മുമ്പിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്ന ലോക രാഷ്ട്രങ്ങളുടെയും രാഷ്ട്രാന്തരീക കൂട്ടായ്മകളുടെയും നിസ്സംഗക്ക് അറുതി കുറിച്ച് അന്താരാഷ്ട്രാ സമുഹം ശക്തമായ ഇടപെടൽ നടത്തണമെന്നും ഭീകരരാഷ്ട്രത്തിൻ്റെ ചട്ടമ്പിത്തരത്തിന് മുമ്പിൽ ലോകം മുട്ടുമടക്കരുതെന്നും ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സംഗമം ആവശ്യപ്പെട്ടു.

Advertisment

ആധുനിക രാഷ്ട്ര സങ്കൽപങ്ങൾക്കും പരിഷ്കൃത രാഷ്ട്രാന്തരീക സമീപനങ്ങൾക്കും ഒട്ടും ഭൂഷണമല്ലാത്ത ചട്ടമ്പിത്തരമാണ് ആയുധബലത്തിൻ്റെ അഹന്തയിൽ ഇസ്രായേൽ ഗസ്സയിൽ കാട്ടി കൂട്ടുന്നത് ഇതിന് ലോകം വഴങ്ങി കൊടുത്തു കൂടാ.  

സ്ത്രീകളെയും കുട്ടികളെയും കൂട്ടക്കുരുതി നടത്തുന്ന വംശഹത്യ തുടരുമ്പോൾ അക്രമികൾക്ക് ചൂട്ട് പിടിക്കുന്ന ശാക്തികച്ചേരികളുടെ മനുഷ്യത്വ വിരുദ്ധമായ മനോഭാവം മാനവീകതക്ക് നിരക്കാത്തതും അതിലേറെ പ്രാകൃതവുമാണ്.

അധിനിവേശ വിരുദ്ധ പോരാട്ടം നടത്തുന്ന ഫലസ്തീനിലെ സ്വാതന്ത്ര്യ പോരാളികൾക്ക് എന്നും തങ്ങളുടെ പിന്തുണയും പ്രാർത്ഥനയുമുണ്ടാവുമെന്ന് കെ.എം.സി.സി ഫലസ്തീൻ ഐക്യദാർഢ്യ സംഗമം പ്രഖ്യാപിച്ചു.

പ്രസിഡൻറ് അബൂബക്കർ അരിമ്പ്രയുടെ അധ്യക്ഷതയിൽ നടന്ന സംഗമം അഹമ്മദ് പാളയാട്ട് ഉൽഘാടനം ചെയ്തു.

മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അംഗവും പ്രഭാഷകനുമായ ആഷിഖ് ചെലവൂർ മുഖ്യ പ്രഭാഷണം നടത്തി,  ഗഫൂർ പട്ടാമ്പി മദീന പ്രസംഗിച്ചു.സി.കെ.റസാഖ് മാസ്റ്റർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.ജനറൽ സെക്രട്ടറി  വി.പി.മുസ്തഫസ്വാഗതം പറഞ്ഞു. ട്രഷർ വി.പി.അബ്ദു റഹ്മാൻ നന്ദി രേഖപ്പെടുത്തി.   ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.

Advertisment