കുവൈത്ത്: അന്താരാഷ്ട വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2 ല്‍ ഉണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി സിവില്‍ ഏവിയേഷന്‍ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു.
അഗ്‌നി ശമന സേനയുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. തീപിടുത്തം ഗുരുതരമല്ലെന്നും ചില നിര്‍മാണ സാമഗ്രികള്‍ക്ക് നാശനഷ്ടമുണ്ടായതായും സിവില്‍ ഏവിയേഷന്‍ വക്താവ് അബ്ദുല്ല അല്‍-റാജ്ഹി അറിയിച്ചു.
എന്നാല്‍ അപകടം വ്യോമഗതാഗതത്തെ ബാധിച്ചിട്ടില്ലെന്നും വിമാന താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കുന്നതായും അദ്ദേഹം പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം നടന്നു വരികയാണെന്ന് ഡി ജി സി എ അറിയിച്ചു