കുവൈറ്റ്: അധികൃതര്‍ കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന പ്രവാസിയെ സ്വന്തം നാട്ടിലേക്ക് പോകുന്നത് തടഞ്ഞ് കുവൈറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. കൊലപാതകശ്രമക്കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നയാളാണ് പ്രവാസിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് യാത്ര തടഞ്ഞത് .
ഫര്‍വാനിയ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി കേസ് രജിസ്റ്റര്‍ ചെയ്തു. സ്വദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്ന പ്രവാസി തന്റെ ബാഗുകള്‍ നിക്ഷേപിച്ചു ബോര്‍ഡിങ് പാസ്സ് എടുത്തു കഴിഞ്ഞു പുറത്തുകടക്കുന്നതിനിടെയാണ് എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തതെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.