/sathyam/media/media_files/OANQCFNJ7Fx3oy3WMOFL.webp)
കുവൈറ്റ്: കുവൈറ്റില്‍ താമസ കുടിയേറ്റ നിയമ ലംഘങ്ങഞങ്ങൾക്ക് എതിരെയുള്ള പരിശോധന വര്‍ധിപ്പിച്ചതോടെ താമസ നിയമ ലംഘകരുടെ എണ്ണം 121,174 ആയി കുറഞ്ഞു എന്ന് റിപ്പോർട്ട് .
നേരത്തെ ഒന്നര ലക്ഷത്തോളം താമസ നിയമ ലംഘകരാണ് രാജ്യത്ത് ഉണ്ടായിരുന്നത്. കഴിഞ്ഞ കുറെ മാസങ്ങളായി തുടരുന്ന തുടർച്ചയായ സുരക്ഷാ പരിശോധനയെ തുടർന്ന് ഏകദേശം മുപ്പതിനായിരം പേർ കുറഞ്ഞതായി ഏറ്റവും പുതിയ കണക്കുകളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്ന് കഴിഞ്ഞ കുറെ മാസങ്ങളായി രാജ്യത്ത് ശക്തമായ സുരക്ഷാ പരിശോധന തുടരുകയാണ്.
ഇത്തരത്തിൽ നിരന്തരമായ പരിശോധനകൾ തുടരുക വഴി രാജ്യത്തെ അനധികൃത താമസക്കാരുടെ എണ്ണം ഉടൻ തന്നെ ഒരു ലക്ഷത്തിൽ താഴെ എത്തിക്കാൻ കഴിയുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത് എന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു.