കുവൈത്ത്: കലാലയം സാംസ്കാരിക വേദി പതിമൂന്നാമത് എഡിഷൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി "വിഭവങ്ങളുടെ കരുതൽ" എന്ന വിഷയത്തെ ആസ്പദമാക്കി ഫാമിലി കൊളാഷ് മത്സരം സംഘടിപ്പിക്കുന്നു.
ഒരു കുടുംബത്തെ പ്രതിനിധീകരിച്ച് രണ്ട് പേർക്ക് മത്സരത്തിൽ പങ്കെടുക്കാം. എ3 വലുപ്പത്തിലെ രണ്ടിൽ കുറയാത്ത ചാർട്ട് പേപ്പറിലാണ് കൊളാഷ് തയ്യാറാക്കേണ്ടത്.
നവംബർ 22 ന് മുമ്പായി താഴെ കൊടുത്ത നമ്പറുകളിൽ വിളിച്ച് കൊളാഷ് സമർപ്പിക്കുക. മികച്ച കൊളാഷിന് പ്രവാസി സാഹിത്യോത്സവ് വേദിയിൽ ആകർഷകമായ സമ്മാനം
ജലീബ് : 66177313, ഫർവാനിയ : 50473366, സിറ്റി : 55443042, ഫഹാഹീൽ : 56577036, ജഹ്റ : 67030335