പ്രവാസി സാഹിത്യോത്സവ് ഒക്ടോബർ 20ന് മദീനയിൽ

New Update
madeena

ജിദ്ദ: കലാ സാഹിത്യ മത്സരങ്ങളോട് അനുഭാവമുള്ളവരെ കണ്ടെത്തി, പ്രോത്സാഹനം നൽകി സമൂഹത്തോട് പ്രതിബദ്ധതയുള്ള യുവതയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിൽ രിസാല സ്റ്റഡി സർക്കിൾ(ആർ എസ് സി) സൗദി വെസ്റ്റ് പതിമൂന്നാമത് പ്രവാസി സാഹിത്യോത്സവ് ഒക്ടോബർ 20 ന് മദീനയിൽ നടക്കും.

Advertisment

 സൗദി വെസ്റ്റ് പരിധിയിലെ ജിദ്ദ നോർത്ത്, മക്ക, ജിദ്ദ സിറ്റി, മദീന, തായിഫ്, അസീർ, ജിസാൻ, അൽ ബഹ, യാമ്പു, തബൂക്ക് എന്നീ സോണുകളിലെ യൂനിറ്റ്, സെക്ടർ, മത്സരങ്ങൾക്ക് ശേഷമാണ് നാഷനൽ സാഹിത്യോത്സവ് അരങ്ങേറുക.

ബഡ്സ്, കിഡ്‌സ്, പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ ജനറൽ, ക്യാമ്പസ് എന്നീ വിഭാഗങ്ങളിലായി 98 ഇനങ്ങളിലായി അഞ്ഞൂറിലധികം മത്സരികൾ നാഷനൽ സാഹിത്യോത്സവിൽ മത്സരിക്കും.

വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ, പ്രസംഗങ്ങൾ, ഖവാലി, സൂഫി ഗീതം, കാലിഗ്രഫി, മാഗസിൻ ഡിസൈൻ, കവിത, കഥ, പ്രബന്ധം തുടങ്ങി 85 സ്റ്റേജ് & സ്റ്റേജേതിര മത്സരങ്ങൾ സാഹിത്യോത്സവിന്റെ ഭാഗമായി സംവിധാനിച്ചിട്ടുണ്ട്.

സ്പെല്ലിംഗ് ബീ, ട്രാൻസ്‌ലേഷൻ, തീം സോങ്ങ് രചന, ഫീച്ചർ രചന, ഖസീദ, കോറൽ റീഡിംഗ് എന്നിവ ഇത്തവണത്തെ സാഹിത്യോത്സവിന് പുതിയ മൽസര ഇനമായി വരുന്നൂ.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും http://www.kalalayam.rsconline.org/Register.aspx എന്ന ലിങ്ക് ഉപയോഗപ്പെടുത്താമെന്നും സംഘാടകർ അറിയിച്ചു.

Advertisment