മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കെ. ഇ. ഈശോ ഈരേച്ചേരിൽ ഏവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയും, റവ. ഫാ. എബ്രഹാം കോർ എപ്പിസ്ക്കോപ്പ കരിമ്പനത്തറ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയും, എം. സി. കുരുവിള മണ്ണൂർ മെമ്മോറിയൽ ഏവർറോളിംഗ് ട്രോഫിക്കു വേണ്ടിയും, എപ്സിലോൺ കമ്പനി സ്പോൺസർ ചെയ്യുന്ന ക്യാഷ് അവർഡിന് വേണ്ടിയും, മാത്യു വർക്കി അക്കരക്കുന്നേൽ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവർഡിനും വേണ്ടിയുള്ള മൂന്നാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരത്തിന്റെ ഫൈനൽ മത്സരം വെള്ളിയാഴ്ച്ച സിഞ്ചിലുള്ള അൽ അഹലി ക്ലബ് മൈതാനിയിൽ നടത്തപ്പെടുന്നു. ഉച്ചയ്ക്ക് 1:30 തിന് ആരംഭിക്കുന്ന ഫൈനൽ മത്സരത്തിൽ മണർകാട് ടീം പുതുപ്പള്ളി ടീമിനെ നേരിടും.
ബി. കെ. എൻ. ബി. എഫ് പ്രസിഡന്റ് റോബിൻ എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടുന്ന സമാപന സമ്മേളനത്തിൽ ഹസൻ ഈദ് ബുകമാസ് എം. പി മുഖ്യ അഥിതി ആയിരിക്കും. കേരള സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, പഴയ കാല നാടൻ പന്ത് കളി താരം കെ. ഇ. ഈശോ ഈരേച്ചേരിൽ, ഒ. ഐ. സി. സി. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംമ്പുറം, ഒ. ഐ. സി. സി. ദേശീയ പ്രസിഡന്റ് ബിനു കുന്ദംന്താനം, പ്രതിഭ പ്രസിഡന്റ് ജോയ് വെട്ടിയാടാൻ, പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പത്തേരി, സീറോ മലബാർ സൊസൈറ്റി പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ, മലയാളി ബിസിനസ്സ് ഫോറം സെക്രട്ടറി ബഷീർ അമ്പലായി, മീഡിയാ വൺ ബഹ്‌റൈൻ ബ്യൂറോ ചീഫ് സിറാജ് പള്ളിക്കര, ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്കൽ, കോട്ടയം പ്രവാസി ഫോറം പ്രസിഡന്റ് ബോബി പാറയിൽ, ലാൽ കെയേഴ്‌സ് ചാരിറ്റി വിംഗ് കൺവീനർ തോമസ് ഫിലിപ്പ്, കെ. എൻ. ബി. എ. ചെയർമാൻ രഞ്ജിത് കുരുവിള, കെ. എൻ. ബി. എ. പ്രസിഡന്റ് മോബി കുര്യക്കോസ്, സിംസ് സ്പോർട്സ് സെക്രട്ടറി സിജോ സീസൺ എന്നിവർ സമാപന സമ്മേളനത്തിൽ പങ്കെടുക്കും എന്ന് സംഘാടകർ വർത്താ കുറിപ്പിൽ അറിയിച്ചു.