ആലി അപകടം: മരിച്ച അല്‍ ഹിലാല്‍ ആശുപത്രി ജീവനക്കാരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

New Update
0000death

ബഷീര്‍ അമ്പലായി

മനാമ: ആലിയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ മരിച്ച അല്‍ ഹിലാല്‍ ആശുപത്രിയിലെ മലയാളി ജീവനക്കാരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുവാനുള്ള നിയമപരമായ കാര്യങ്ങള്‍ പൂര്‍ത്തിയായി. 

Advertisment

ഇന്ന് വൈകുന്നേരത്തെ ഒമാന്‍ എയറിലാണ് നാട്ടിലെത്തിക്കുന്നതെന്ന് ബി.കെ.എസ്.എഫ് അറിയിച്ചു. ഇന്ന് ഉച്ചക്ക് 12 മണിക്ക് സല്‍മാനിയ മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയില്‍ പൊതുദര്‍ശനം ഉണ്ടാകും. 

Advertisment