Advertisment

ബഹ്റൈൻ ഇന്ത്യൻ സ്കൂൾ ഭരണസമിതി തിരഞ്ഞെടുപ്പ് ഡിസംബർ എട്ടിന്

author-image
ഗള്‍ഫ് ഡസ്ക്
Nov 15, 2023 12:53 IST
New Update
school

മനാമ: നീണ്ട ഇടവേളക്കു ശേഷം ബഹ്‌റൈനിലെ കമ്യൂണിറ്റി സ്‌കൂളായ ഇന്ത്യന്‍ സ്‌കൂളില്‍ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു. ഡിസംബര്‍ 8നാണ് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും ലഭിച്ച ഔദ്യോഗിക തെരഞ്ഞെടുപ്പ് തീയ്യതി.

നിലവിലെ ഭരണസമിതി പാനലായ പ്രോഗ്രസീവ് പാരന്റ്‌സ് അലയന്‍സ് എന്ന പിപിഎ, ഇന്ത്യന്‍ സ്‌കൂള്‍ പാരന്റ്‌സ് ഫോറമെന്ന ഐഎസ്പിഎസ് എന്നീ പാനലുകള്‍ തമ്മിലാണ് പ്രധാന മത്സരം. 

ശ്രീധര്‍ തേറമ്പിലാണ് ഐസ്പിഎസ് കണ്‍വീനര്‍.സന്തോഷ് ബാബുവാണ് പിപിഎ കണ്‍വീനര്‍. മറ്റ് പാനലുകളും വരും ദിനങ്ങളില്‍ മത്സരത്തിനെത്തും. ഇതോടെ വാശിയേറിയ തെരഞ്ഞടുപ്പാണ് നടക്കുന്നത്.

Advertisment