/sathyam/media/media_files/GfjjmaWowiKvySO6LqVj.jpg)
മനാമ: നടുവണ്ണൂര്‍ ഗ്ലോബല്‍ ഫോറം ബഹ്‌റൈന്‍ ചാപ്റ്റര്‍ ഓണാഘോഷം നടത്തി. രാവിലെ പത്തുമണി മുതല്‍ ഹൂറ ചാരിറ്റി ഹാളില്‍ നടന്ന ആഘോഷത്തില്‍ കുടുംബങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ ആളുകള്‍ പങ്കെടുത്തു.
ഉച്ചയ്ക്ക് ശേഷം നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് കെ കെ ജാലിസ് ആധ്യക്ഷം വഹിച്ചു. ട്രഷറര്‍ ഷെമീം കെസി, വനിതാ വിഭാഗം പ്രസിഡന്റ് രവിത വിപിന്‍, മുഖൃരക്ഷാധികാരി എ.സി.എ. ബക്കര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഫിറോസ് ആപ്പറ്റ സ്വാഗതവും ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പ്രവീണ്‍കുമാര്‍ നന്ദിയും രേഖപ്പെടുത്തി.
അതിമനോഹരമായ പൂക്കളം തീര്‍ത്തത് വനിതാ വിഭാഗം പ്രസിഡന്റ് രവിത വിപിന്‍,പ്രവീണ്‍, ദിവ്യ പ്രവീണ്‍, ഷൈജു, ശ്രീഷ്ണ ഷൈജു, വിപിന്‍, ഷാഹിദ് എന്നിവരായിരുന്നു
പ്രവീണ്‍കുമാര്‍ ജനറല്‍ കണ്‍വീനറും ജോയിന്റ് കണ്‍വീനര്‍മാരായ വിപിന്‍ മൂലാട്, ഷാഹിദ് അഭയം, സിറാജ് നാസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന മൊത്തം പരിപാടികളും വന്‍വിജയമായി. ദീപേഷ്,ഷൈജു കാവില്‍,മഹേഷ് എന്നിവര്‍ അതിഥികളെ സ്വീകരിച്ചു. ഹംദാന്‍,സഹസ്ര എന്നിവര്‍ക്കുള്ള മൊമെന്റോ യഥാക്രമം സിദ്ദിഖ് നടുവണ്ണൂര്‍,ജാലിസ് കെ.കെ എന്നിവര്‍ നല്‍കി
അസീസ്. ടിപി, റിജാസ്, നജീബ്, നദീര്‍,ഷബീര്‍ കെ.സി, സിദ്ദിഖ് ഇശല്‍, ഉമ്മര്‍ മൂലാട്, അഫ്‌സല്‍ നൊച്ചാട് എന്നിവര്‍ മത്സര ഇനങ്ങള്‍ക്ക് നേതൃത്വം നല്കി. വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി സാജിത ബക്കര്‍,ട്രഷറര്‍ കുത്സു ഫിറോസ് പരിപാടികള്‍ നിയന്ത്രിച്ചു.