വിശ്വകല സാംസ്‌കാരിക വേദി ബഹറിന്‍ ഋഷിപഞ്ചമി പൂജയും, ഓണാഘോഷവും സംഘടിപ്പിച്ചു

New Update
manaamma

മനാമ: വിശ്വകല സാംസ്‌കാരിക വേദി ബഹറിന്‍  ഋഷിപഞ്ചമി പൂജയും, ഓണാഘോഷവും മനാമ കന്നട സംഘ ഓഡിറ്റോറിയത്തില്‍ വച്ച് സെപ്റ്റംബര്‍ 22, വെള്ളിയാഴ്ച 'പൊന്നോണം 2023' എന്ന പേരില്‍ അതിവിപുലമായ രീതിയില്‍ സംഘടിപ്പിച്ചു. 

Advertisment

പരിപാടിയുടെ മുഖ്യ സ്‌പോണ്‍സറായ ബിഎഫ്‌സിയുടെ ഇന്ത്യന്‍ ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസര്‍ ആനന്ദ് നായര്‍ മുഖ്യാതിഥിയായിരുന്നു. വിശ്വകലയുടെ പ്രസിഡന്റ് സി.എസ്. സുരേഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി പി.കെ.ത്രിവിക്രമന്‍ സ്വാഗതം ആശംസിച്ചു.

മുഖ്യാതിഥി ആനന്ദ് നായര്‍ പരിപാടിയുടെ ഔദ്യോഗികമായ  ഉദ്ഘാടനം നിര്‍വ്വഹിച്ചു.സ്ഥപാകാംഗം സതീഷ് മുതലയില്‍ ഓണസന്ദേശം നല്‍കി.

manaamma

ബഹ്‌റൈന്‍ പ്രവാസ ലോകത്തെ പ്രമുഖരായ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, കന്നഡ സംഘ പ്രസിഡണ്ട് അമര്‍നാഥ് റായ്, ICRF ചെയര്‍മാന്‍ ഡോ: ബാബു രാമചന്ദ്രന്‍, സെക്രട്ടറി പങ്കജ്, BKSF ന്റെ ബഷീര്‍ അമ്പലായി, നജീബ് കടലായി, മനോജ് വടകര, മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ പ്രസിഡണ്ട് ചെമ്പന്‍ ജലാല്‍, സോപാനം വാദ്യ കലാസംഘം സന്തോഷ് കൈലാസ്,ഒഐസിസി പ്രസിഡന്റ് ബിനു കുന്നന്താനം, പ്രതിഭാ ബഹ്‌റൈന്‍ പ്രസിഡണ്ട് ജോയ് വെട്ടിയാടന്‍, സെക്രട്ടറി പ്രദീപ് പത്തേരി, പ്രവാസി കേരള സഭാംഗം സുബൈര്‍ കണ്ണൂര്‍, വടകര സൗഹൃദ വേദി പ്രസിഡണ്ട് ആര്‍.പവിത്രന്‍, മീഡിയ രംഗ് രാജീവ് വെള്ളിക്കോത്ത്, സംസ്‌കാര തൃശ്ശൂര്‍ പ്രസിഡണ്ട് സുനില്‍ ഓടാട്ട്, സാംസ പ്രസിഡണ്ട് ബാബു മാഹി എന്നിവര്‍ തുടങ്ങി നിരവധിപേര്‍ ചടങ്ങിന് ആശംസയര്‍പ്പിച്ച് സംസാരിച്ചു. 

3manaamma

വിശ്വകല കുടുംബത്തിലെ പത്ത് - പ്ലസ് 2 വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വര്‍ഷങ്ങളായി നല്‍കി വരുന്ന വിദ്യാഭ്യാസ അവാര്‍ഡ് പ്രസ്തുത ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ബഹ്‌റൈന്‍ സന്ദര്‍ശനവേളയില്‍, ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച കുട്ടികളുടെ പാര്‍ലമെന്റില്‍ പങ്കെടുത്ത വിശ്വകല കുടുംബാംഗങ്ങളായ കുട്ടികളെ ആദരിച്ചു. 

2manaamma

തുടര്‍ന്ന് വിഭവസമൃദ്ധമായ സദ്യയും, വിശ്വകലാ കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടന്നു. ഓണപ്രോഗ്രാം കണ്‍വീനര്‍ ശ്രീ. എം.എസ്. രാജന്‍ അസിസ്റ്റന്റ് കണ്‍വീനര്‍ ഷൈജിത്ത് ടി.ഒ. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മനോജ് പീലിക്കോട് എന്നിവരുടെ നേതൃത്വത്തിലാണ് കലാപരിപാടികള്‍ അരങ്ങേറിയത്. വൈസ് പ്രസിഡണ്ട് മണികണ്ഠന്‍ കുന്നത്ത് നന്ദി പ്രകാശിപ്പിച്ചു .

Advertisment