പ്രവാസികള്‍ക്ക് ആറു മാസകാലയളവിലും പുതിയ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കും

New Update
manmama

മനാമ: പ്രവാസികള്‍ക്ക് കുറഞ്ഞ കാലയളവിലേക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കാന്‍ തീരുമാനം. തൊഴില്‍ മന്ത്രിയും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചെയര്‍മാനുമായ ജമീല്‍ ഹുമൈദാന്‍ പുറത്തിറക്കിയ പുതിയ ഔദ്യോഗിക ഗസറ്റില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

Advertisment

ആറു മാസക്കാലയളവിലും ഇനി പുതിയ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കും. സാധാരണ രണ്ടു വര്‍ഷത്തേക്കുള്ള വര്‍ക്ക് പെര്‍മിറ്റിന്റെ പകുതി നിരക്കില്‍ ഒരു വര്‍ഷത്തേക്ക് പെര്‍മിറ്റ് ലഭിക്കും. നാലിലൊന്ന് നിരക്കില്‍ പ്രവാസികള്‍ക്ക് ആറു മാസത്തേക്കും ലഭിക്കും.

തീരുമാനം ഉടനടി നടപ്പാക്കാന്‍ എല്‍എംആര്‍എ ചീഫ് എക്‌സിക്യൂട്ടീവിനോട് മന്ത്രി ആവശ്യപ്പെട്ടു. അംഗീകൃത മാന്‍പവര്‍ രജിസ്‌ട്രേഷന്‍ സെന്ററുകളുടെ അധികാരം കുറക്കാനും തീരുമാനിച്ചു.

എല്‍എംആര്‍എയുടെ അന്തിമ അനുമതിക്ക് വിധേയമായി അനുമതി നല്‍കുന്നതിനു പകരം മാന്‍പവര്‍ രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങള്‍ ഇപ്പോള്‍ പ്രാഥമിക പ്രവര്‍ത്തനാനുമതി നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

Advertisment