/sathyam/media/media_files/1yYoKkAzeDAshhUB7iIS.jpg)
മനാമ: കേരള ഗാലക്‌സി വേള്‍ഡ് ബഹ്‌റിന്‍ കുടുംബ സംഗമവും ഓണാഘോഷവും ബിഎംസി ഹാളില്‍ വെച്ച് നടന്നു. 30 ദിവസം നടക്കുന്ന ബിഎംസി ശ്രാവണ മഹോല്‍സവത്തിന്റെ ഭാഗമായി കേരള ഗാലക്‌സി കുടുംബ സംഗമം ബിഎംസി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത് ഉല്‍ഘാടനം ചെയ്തു.
രാജീവ് തുറയൂര്‍ സ്വാഗതം പറഞ്ഞു. രക്ഷാധികാരി വിജയന്‍ കരുമല അദ്യക്ഷം വഹിച്ചു. വിജയന്‍ കരുമലയും ബിഎംസി ചെയര്‍മാന്‍ സ്ഥാന്‍സിസ് കൈതാരത്തും ചേര്‍ന്ന് ദീപം തെളിയിച്ചു.
തുടര്‍ന്ന് ബഹ്‌റിനിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരായ ബഷീര്‍ അമ്പലായി, കെ ടി സലിം മോനി, ഒടി കണ്ടത്തില്‍, സുധീര്‍ തിരുനിലത്ത്, അന്‍വര്‍ നിലമ്പൂര്‍, കാത്തു എന്നിവര്‍ ആശംസയര്‍പ്പിച്ചു.
പ്രസ്തുത ചടങ്ങില്‍ ബഹ്‌റിനിലെ ജീവകാരുണ്യ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്യങ്ങളായ ഫ്രാന്‍സിസ് കൈതാരത്ത്, മോനി ഒടി കണ്ടത്തില്‍, ബഷീര്‍ അമ്പലായി, കെ ടി സലിം, സുധീര്‍ തിരുനിലത്ത,് അന്‍വര്‍ നിലമ്പൂര്‍ , വിജയന്‍ കരുമല എന്നിവരെയും നിരവധി നിശബ്ദ ജീവകാരുണ്യ പ്രവര്‍ത്തകരെയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
തുടര്‍ന്ന് നടന്ന കലാവിരുന്ന് വിനോദ് അരൂര്‍, രാജീവന്‍ കൊയിലാണ്ടി, ജിതിന്‍ പേരാമ്പ്ര, വിജയന്‍, ഹമദ് ടൗണ്‍ വിനോജ് ഷംസീര്‍ പയ്യോളി ഷക്കീല മുഹമ്മദലി ,ഖാലിദ് സീനത്ത് തുടങ്ങിയവര്‍ നിയന്ത്രിക്കുകയും സിബി കുര്യന്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.