മരക്കാർ ഹാജി മടങ്ങുന്നു മുപ്പത് വർഷത്തെ പ്രവാസം മതിയാക്കി; സഹപ്രവർത്തകർ യാത്രയപ്പ്‌ നൽകി

New Update
sau

 ജിദ്ദ:   മൂന്ന് പതിറ്റാണ്ട് കാലത്തെ  പ്രവാസം അവസാനിപ്പിച്ച്‌  നാടണയാൻ പോകുന്ന പഴേരി മരക്കാർ ഹാജിക്ക്‌  ജോലി ചെയ്യുന്ന സ്ഥാപനത്തിലെ  സഹപ്രവർത്തകർ ഹൃദ്യമായ യാത്രയയപ്പ് നൽകി.  

Advertisment

 ബൈത്തു താമിയ എന്ന ഭക്ഷണ ഷോപ്പിൽ ജീവനക്കാരനായ മരക്കാർ ഹാജിയുടെ സ്പോൺസറായ  സ്ഥാപന  ഉടമയും  യാത്രയയപ്പ്  സംഗമത്തിൽ  പങ്കാളികളായി.

"സ്ഥാപനത്തിന്റെ തുടക്കം മുതൽ എന്നോടൊപ്പം സത്യസന്ധ്യമായി ഇരുപത്തഞ്ച് വർഷത്തോളം ഒരു സഹോദരനെപോലെ പ്രവർത്തിച്ച  മരക്കാറും  അതുപോലുള്ളവരും  നടത്തിയ  കഠിന പ്രയത്നത്തിന്റെ ഫലം ഒന്ന് കൊണ്ട്‌ മാത്രമാണെന്ന് എന്റെ സ്ഥാപനം ഇത്രത്തോളം ഉന്നതിയിലെത്തിയത്" - യാത്രാമംഗലം നേർന്ന് കൊണ്ട്  സ്പോൺസർ സുൽത്താൻ അൽ സൊബിഹി  പറഞ്ഞു.   ചടങ്ങിൽ മരക്കാർ ഹാജിയ്ക്ക് അദ്ദേഹം  സ്നേഹോപഹാരം നൽകി. 

തുടർന്ന് സ്റ്റാഫ്‌ അംഗങ്ങൾ ചേർന്ന് മരക്കാർ ഹാജിയുടെ ഫോട്ടോ വെച്ചുള്ള കേക്ക്‌ മുറിച്ച്‌ സന്തോഷം പങ്കുവെച്ചു. മുഹ് മിൻ, സാലിം, ആവദ്‌, ഇഹാബ്‌, യാസർ, വജ്ദി എന്നിവർ ആശംസകൾ നേർന്നു. അഷ്‌ റഫ്‌ കുന്നുമ്മൽ സ്വാഗതവും, പറമ്പൻ ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു

Advertisment