Advertisment

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

medical



ജിദ്ദ:  അൽഖുoറ ഏരിയ കെ എം സി സിയും ജിദ്ധയിലെ തന്നെ പ്രശസ്തമായ ഹോസ്പിറ്റൽ ശ്രിംഖലയുള്ള ശിഫ ജിദ്ദ പോളിക്ലിനികിലെ കുമ്ര-ഗാർണിയ ശാഖയും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ  വൻ ജനപങ്കാളിത്തം.

Advertisment

ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റിയുടെ  ആക്ടിങ് പ്രസിഡന്റ് സീതി കൊളകാടൻ  മെഡിക്കൽ ക്യാമ്പ് ഉൽഘടനം ചെയ്തു.

ജില്ലാ സെക്രട്ടറി സാബിൽ മമ്പാട് അടക്കമുള്ള ജില്ലാ, ജിദ്ദ സെൻട്രൽ കമ്മിറ്റി നേതാക്കന്മാരും ഫളീലഏരിയ കെ എം സി സി ഭാരവാഹികളായ ഹമീദ് സാഹിബ്, മായിൻ കുട്ടി എന്നിവരും പങ്കെടുത്തു.  

സാധാരണക്കാരായ ആളുകൾക്ക് ഏറ്റവും പ്രയോജനം ചെയ്യുന്ന രീതിയിൽ ഈ ക്യാമ്പിനെ മാറ്റാൻ സാധിച്ചത് ഗർണിയയിലെ ശിഫ ജിദ്ദ പോളിക്ലിനിക്ലിലെ  മാനേജർ സഹീറുദീൻ, അബ്ദുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള ടീം എന്നിവരുടെ പ്രവർത്തനങ്ങൾ പ്രശംസ നേടി.

ചെയർമാൻ ബാപ്പുട്ടി സാഹിബ്‌, പ്രസിഡന്റ് മുസ്തഫ മുത്തു, ജനറൽ സെക്രട്ടറി ശംസുദ്ധീൻ ഇല്ലികുത്, ട്രഷറർ ഹഖ് കോലീരി, മറ്റു ഭാരവാഹികളായ  നൗഫൽ വെള്ളൂർ, നജീർ, ശംസുദ്ധീൻ അരിമ്പ്ര, ശിഹാബ് മുതലക്, സൈനുദ്ധീൻ, ആലി ഹാജി, ഷാഫി ടൊയോട്ട തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment