വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ വുമൺസ് ഫോറം പോഷകാഹാരത്തെക്കുറിച്ചുള്ള ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

ജീവിതശൈലി രോഗങ്ങളിലേക്കു നയിക്കാതിരിക്കാൻ ഭക്ഷണത്തിൽ എടുക്കേണ്ട കരുതലുകൾക്കൊപ്പം, അതിനാൽ ഇപ്പോൾ കഷ്ടപ്പെടുന്നവർ പാലിക്കേണ്ട രീതികളും വിശദമായി തന്നെ വിവരിക്കുകയുണ്ടായി.

New Update
middle east

മിഡിൽ ഈസ്റ്റ്:  വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ സംഘടിപ്പിച്ച "നറീഷ് യുവർ ബോഡി - ബാലൻസ്‌ഡ് ഡയറ്റ് & ന്യൂട്രിഷൻ ഡ്യൂറിങ് ഫാസ്റ്റിങ്" എന്ന ബോധവൽക്കരണ പരിപാടി മികച്ച പങ്കാളിത്തത്തോടെ നടന്നു. 

Advertisment

പരിപാടിയിൽ പ്രശസ്ത ഡോക്ടർ ഷംനാദ് ഒപ്പം ഡയറ്റിഷ്യൻ അനൂപ ജോസ് എന്നിവർ ചേർന്ന് ഭക്ഷണക്രമത്തിൽ പ്രത്യേകിച്ച് നൊയമ്പുകാലത്തു അനുവർത്തിക്കേണ്ട നിർദ്ദേശങ്ങൾ പങ്കുവെച്ചു.

ജീവിതശൈലി രോഗങ്ങളിലേക്കു നയിക്കാതിരിക്കാൻ ഭക്ഷണത്തിൽ എടുക്കേണ്ട കരുതലുകൾക്കൊപ്പം, അതിനാൽ ഇപ്പോൾ കഷ്ടപ്പെടുന്നവർ പാലിക്കേണ്ട രീതികളും വിശദമായി തന്നെ വിവരിക്കുകയുണ്ടായി.

മിഡിൽ ഈസ്റ്റ് റീജിയൻ വുമൺസ് ഫോറം പ്രസിഡന്റ് റാണി ലിജേഷ് അദ്ധ്യക്ഷത വഹിച്ച പരിപാടിയുടെ ഔപചാരികമായി ഉദ്ഘാടനം, ഡബ്ല്യു.എം. സി  ഗ്ലോബൽ വുമൺസ് ഫോറം ചെയർപേഴ്സൺ എസ്തേർ ഐസക്ക് നടത്തി.

പ്രത്യേക ആശംസകൾ അർപ്പിച്ചു വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് ഷാഹുൽ ഹമീദ്  മിഡിൽ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് വിനീഷ് മോഹനും സംസാരിച്ചു. 

മിയാസ് മൂസയുടെ ഖുറാൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയുടെ സ്വാഗതം വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ വുമൺസ് ഫോറം സെക്രട്ടറി മിലാന അജിത് സ്വാഗതം നിർവഹിച്ചു. 

ഡിസ്കഷൻ മോഡറേറ്റർ ആയി താഹിറ കല്ലുമുറിക്കലും, റിവ്യൂ നൽകി വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ വൈസ് ചെയർപേഴ്സൺ സ്മിത ജയൻ, ജോയിന്റ് സെക്രട്ടറി നസീല ഹുസൈൻ എന്നിവരും, പരിപാടിയുടെ  എംസി ആയി മേരിമോൾ ഇഗ്നേഷ്യസ്, നന്ദി പ്രകാശനം കുവൈറ്റ് പ്രൊവിൻസ് വിമൻസ് ഫോറം സെക്രട്ടറി ബിന്ദു സജീവും നിർവഹിച്ചു.

Advertisment