"സാമൂഹിക തിന്മകൾക്കെതിരെ ജനകീയ കൂട്ടായ്മകൾ ഉയർന്ന് വരണം": എം. എം അക്ബർ

New Update
akbar

ജിദ്ദ: ആത്മീയത മറന്ന് ഭൗതികമായ സുഖത്തിന്നും ലാഭത്തിനും വേണ്ടി മനുഷ്യൻ ഓടുമ്പോൾ മാനുഷിക മൂല്യങ്ങൾ നഷ്ടപെടുകയും അതിലൂടെ അധാർമിക പ്രവണതകളും മറ്റു സമൂഹിക തിന്മകളും കടന്നുവരുന്നതായും ഇത് വലിയ സാമൂഹിക വിപത്തായി വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രമുഖ പ്രഭാഷകനും പണ്ഡിതനും ചിന്തകനുമായ എം.എം അക്ബർ പറഞ്ഞു. 

Advertisment

 ഇതിനെതിരെ ജനകീയ കൂട്ടായ്മകൾ ഉയർന്ന് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജിദ്ദ - പാലത്തിങ്ങൽ ഏരിയ മുസ്‌ലിം വെൽഫെയർ കമ്മിറ്റി ഷറഫിയ്യ സഫയർ ഹാളിൽ സംഘടിപ്പിച്ച 'നാട്ടു വർത്തമാനം' പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

ആത്മീയതയുടെ പാഠങ്ങളും തഖ്‌വയുടെ ജീവിത ശീലങ്ങളും കുടുംബത്തിലും സമൂഹത്തിലും  വളർത്തിക്കൊണ്ട് വരുന്നതിലൂടെയും ജനകീയ കൂട്ടായിമകളിലൂടെയും മാത്രമേ ഇവയെ ഇല്ലായ്മചെയ്യാൻ സാധിക്കൂ എന്ന് അദ്ദേഹം വിശദീകരിച്ചു.

നാട്ടിൽ വ്യാപിച്ച് കൊണ്ടിരിക്കുന്ന അധാർമിക പ്രവണതകൾക്കും സാമൂഹ്യ തിൻമകൾക്കുമെതിരെ ജനകീയ കൂട്ടായ്മകൾ ഉയർന്ന് വരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

 ജിദ്ദ-പാലത്തിങ്ങൽ ഏരിയ മുസ്‌ലിം വെൽഫയർ കമ്മറ്റിക്ക് കീഴിൽ വർഷങ്ങളായി നടന്ന് കൊണ്ടിരിക്കുന്ന സാമൂഹിക- വിദ്യാഭ്യാസ- ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ പ്രസിഡണ്ട് താപ്പി അബ്ദുല്ലക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി മുനിസിപ്പൽ പ്രവാസി ലീഗ് പ്രസിഡണ്ട് ഹബീബ് റഹ്മാൻ മേലേവീട്ടിൽ ഉദ്ഘാടനം  ചെയ്തു.

റഫീഖ് കൂളത്ത്, റഫീഖ് പന്താരങ്ങാടി എന്നിവർ ആശംസ നേർന്നു സംസാരിച്ചു. സെക്രട്ടറി നൂർ മുഹമ്മത് സ്വാഗതവും നജീബ് പി. സി നന്ദിയും പറഞ്ഞു. അശ്റഫ് മൂഴിക്കൽ ഖിറാഅത് നിർവഹിച്ചു.

Advertisment