ഹൂറ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം ബുധനാഴ്ച

New Update
nesto

മനാമ: മനാമയിൽ ഇനി നെസ്റ്റോ ഷോപ്പിംഗ് ഉത്സവ നാളുകൾ. പ്രശസ്തമായ നെസ്റ്റോ ഗ്രൂപ്പ് അതിന്റെ പുതിയ ശാഖ മനാമയുടെ ഹൃദയഭാഗത്ത് ഉദ്ഘാടനം ചെയ്യാൻ ഒരുങ്ങുകയാണ്. ഹൂറ എക്‌സിബിഷൻ റോഡിലാണ് പുതിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് വരുന്നത്.

Advertisment

ഉത്സവഛായയിൽ പുതിയ ഔട്ട്‌ലെറ്റ്  ഒക്ടോബർ 25നു ബുധനാഴ്ച രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. 

ഹൂറ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഹൈപ്പർമാർക്കറ്റ് 50,000 ചതുരശ്ര അടി വിസ്തീർണവും രണ്ടു നിലകളിലായി ഭൂഗർഭ പാർക്കിങ് സൗകര്യത്തോടെ വ്യാപിച്ചിരിക്കുന്നു. 

ആകർഷകമായ വിലയിൽ ഉൽപന്നങ്ങളുടെ ഒരു മികച്ച ശ്രേണിയും ഉദ്ഘാടന ഓഫറുകളും ഡീലുകളും ഇവിടെ ലഭ്യമായിരിക്കും.

ഒക്‌ടോബർ 25 ന് ഉച്ചയ്ക്ക് 12 മണി മുതൽ പൊതുജനങ്ങൾക്കായി തുറക്കുന്ന നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടന വേള  ആഘോഷിക്കുന്നതിൽ പങ്കുചേരാൻ ഏവരോടും അഭ്യർത്ഥിക്കുന്നതായി നെസ്റ്റോ ഗ്രൂപ്പ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Advertisment